Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണം; പാർക്കിങ്ങിനും കൂട്ടംകൂടുന്നതിനും വിലക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടർന്ന് താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ട്രാഫിക് പൊലീസ്. ഇന്ന് മുതൽ ഓഗസ്റ്റ് 28 വരെയാണ് നിയന്ത്രണം.

ചുരത്തിൽ ഒരിടത്തും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. റോഡിൽ കൂട്ടംകൂടുന്നതിനും ഗതാഗത തടസ്സം സൃഷ്ടിക്കുന്നതിനും വിലക്കുണ്ട്. ഗതാഗതം തടസ്സപ്പെടുത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ട്രാഫിക് പൊലീസ് അറിയിച്ചു.

ഗതാഗതം സുഗമമാക്കുന്നതിനായി ചുരത്തിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായി താമരശ്ശേരി ട്രാഫിക് എസ്.ഐ. സത്യൻ അറിയിച്ചു. നിയന്ത്രണങ്ങളോട് യാത്രക്കാർ സഹകരിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer