Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാർഷിക ചന്തകളിൽ പണം നൽകി ഉത്പന്നങ്ങൾ വാങ്ങാം; ഡിജിറ്റൽ പേയ്മെന്റ് നിർബന്ധമല്ല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വയനാട്: സംസ്ഥാനത്ത് കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന കാർഷിക ചന്തകളിൽ നേരിട്ട് പണം നൽകി ഉത്പന്നങ്ങൾ വാങ്ങുന്നതിന് തടസമില്ലെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ്. കാർഷിക ചന്തകളിലെ ഇടപാടുകൾ ഡിജിറ്റൽ സംവിധാനത്തിലൂടെ മാത്രമേ നടത്താനാകൂവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മന്ത്രി വ്യക്തമാക്കി.

ഡിജിറ്റൽ പേയ്മെന്റിന് പുറമെ പണം നേരിട്ട് നൽകി ഉപഭോക്താക്കൾക്ക് ഉത്പന്നങ്ങൾ വാങ്ങാം. യുപിഐ വഴി മാത്രമേ പണം നൽകാനാകൂവെന്ന പ്രചാരണവും തെറ്റാണെന്ന് മന്ത്രി അറിയിച്ചു.

കൃഷിവകുപ്പിന്റെ ഓണച്ചന്തകളിൽ ഇടപാടുകൾ കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും നടത്തുന്നതിനാണ് ഡിജിറ്റൽ പേയ്മെന്റ് സംവിധാനം അധികമായി ഏർപ്പെടുത്തിയിരിക്കുന്നത്. സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് യുപിഐ സേവനം പ്രയോജനപ്പെടുത്താം എന്നതല്ലാതെ മറ്റ് നിബന്ധനകളൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കൃഷിവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന രണ്ടായിരത്തോളം കാർഷിക ചന്തകളിലും നേരിട്ട് പണം നൽകുന്നതിന് വിലക്കില്ല. പൊതുവിപണിയെ അപേക്ഷിച്ച് 30 ശതമാനം വരെ കുറഞ്ഞ വിലയിൽ പച്ചക്കറികൾ ലഭ്യമാക്കുന്നതിനാണ് ഓണച്ചന്തകൾ ഒരുക്കിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

തെറ്റായ പ്രചാരണങ്ങളിൽ വിശ്വസിക്കാതെ കാർഷിക ചന്തകളുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി അഭ്യർഥിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer