മലപ്പുറം: യുഡിഎഫിനെതിരെ സിപിഎം സംഘടിപ്പിച്ച പരിപാടിയിൽ സമസ്ത മുശാവറ അംഗവും വഖഫ് ബോർഡ് അംഗവുമായ ഉമർ ഫൈസി മുക്കം പങ്കെടുത്തു. ‘വഖഫ് നിയമവും യുഡിഎഫിന്റെ കീഴടങ്ങലും’ എന്ന വിഷയത്തിൽ സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാറിലാണ് ഉമർ ഫൈസി പങ്കെടുത്തത്.
എ.പി. വിഭാഗം സമസ്ത നേതാവ് സി. മുഹമ്മദ് ഫൈസിയും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാർ പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.
സിപിഎമ്മുമായി അടുത്ത ബന്ധം പുലർത്തുന്ന സമസ്ത നേതാവാണ് ഉമർ ഫൈസി മുക്കം. വഖഫ് നിയമവുമായി ബന്ധപ്പെട്ട വിഷയത്തിൽ യുഡിഎഫിനെതിരെ സിപിഎം സംഘടിപ്പിച്ച പരിപാടിയിൽ സമസ്ത നേതാവിന്റെ പങ്കാളിത്തം രാഷ്ട്രീയമായി ശ്രദ്ധേയമായി.












