Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

“മമ്മൂട്ടി ജന്മദിന സ്പെഷ്യൽ രക്തദാനം”; 40,000 പേരുടെ രക്തദാനത്തിൽ പങ്കാളികളയി ഓസ്ട്രേലിയൻ പ്രവാസികളും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മെൽബൺ: മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് ലോകമെമ്പാടുമായി സംഘടിപ്പിക്കുന്ന 40,000 പേരുടെ രക്തദാന മഹായജ്ഞത്തിൽ ഓസ്ട്രേലിയൻ മലയാളികളും സജീവമായി പങ്കാളികളാകുന്നു. ഓസ്ട്രേലിയയിൽ മാത്രം ആയിരത്തോളം രക്തദാനങ്ങൾ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ മലയാളി സംഘടനകളും മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ പ്രവർത്തകരും കോർപ്പറേറ്റ് മേഖലയിൽ ജോലി ചെയ്യുന്ന മലയാളികളും ഈ മഹത്തായ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമാകുന്നത്.

മമ്മൂട്ടി ആരാധകരുടെ നേതൃത്വത്തിന് പുറമെ ഓസ്ട്രേലിയയിലെ വിവിധ മലയാളി സംഘടനകളിൽപ്പെട്ട നിരവധി പേരും രക്തദാനത്തിനായി മുന്നോട്ടുവന്നിട്ടുണ്ട്. ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന ഈ പ്രവർത്തനത്തിലൂടെ മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് സാമൂഹിക പ്രതിബദ്ധതയുടെ പുതിയ മാതൃക സൃഷ്ടിക്കുകയാണ് ഓസ്ട്രേലിയൻ മലയാളികൾ.

ഗോൾഡ് കോസ്റ്റിലെ പ്രമുഖ സാമൂഹിക പ്രവർത്തക ഓമനാ ബെന്നിയുടെ നേതൃത്വത്തിൽ നിരവധി പേർ ഗോൾഡ് കോസ്റ്റ് റെഡ് ക്രോസ് ലൈഫ്‌ബ്ലഡിൽ ഇതിനകം രക്തദാനം നടത്തി.

ഫ്ലൈ വേൾഡ് ​ഗ്രൂപ്പ് CEO റോണി ജോസഫിന്റെ നേതൃത്വത്തിൽ ഇരുപതോളം മലയാളികളും കഴിഞ്ഞ ദിവസം രക്തദാനം നിർവഹിച്ചു. വരും ദിവസങ്ങളിലും കൂടുതൽ മലയാളികൾ ഈ സംരംഭത്തിന്റെ ഭാഗമാകുമെന്ന് സംഘാടകർ അറിയിച്ചു.

മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ നാഷണൽ ഓസ്ട്രേലിയൻ പ്രസിഡന്റ് മദനൻ ചെല്ലപ്പന്റെ നേതൃത്വത്തിൽ നൂറോളം പ്രവർത്തകർ അടുത്ത ദിവസങ്ങളിൽ വിവിധ കേന്ദ്രങ്ങളിലായി രക്തദാനം നടത്തും. ഇതിന് പുറമെ ഓസ്ട്രേലിയയിലെ വിവിധ മലയാളി സംഘടനകളിൽ നിന്നുള്ളവരും വ്യക്തികളും വരും ദിവസങ്ങളിൽ രക്തദാനത്തിൽ പങ്കെടുക്കുമെന്ന് മദനൻ ചെല്ലപ്പൻ അറിയിച്ചു.

മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങളെ ഒരു സാമൂഹിക സേവന പ്രവർത്തനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഈ രക്തദാന ക്യാമ്പയിന് ഓസ്ട്രേലിയൻ മലയാളി സമൂഹത്തിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൂടുതൽ പേരെ രക്തദാനത്തിന് പ്രേരിപ്പിച്ച് ഓസ്ട്രേലിയയിലെ ആയിരം രക്തദാനമെന്ന ലക്ഷ്യം കൈവരിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

“ഒരു രക്തദാനം ഒരു ജീവൻ രക്ഷിക്കാൻ കാരണമാകാം. മമ്മൂട്ടിയുടെ ജന്മദിനം ആയിരക്കണക്കിന് ആളുകൾക്ക് പ്രതീക്ഷ നൽകുന്ന ഒരു ജീവകാരുണ്യ പ്രവർത്തനമായി മാറ്റുകയാണ് ഞങ്ങളുടെ ലക്ഷ്യം,” സംഘാടകർ പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer