തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഉച്ചയ്ക്ക് ശേഷം വർധന. കഴിഞ്ഞ ദിവസങ്ങളിലെ വലിയ വിലയിടിവിന് പിന്നാലെയാണ് കേരളത്തിലെ സ്വർണവില വീണ്ടും ഉയർന്നത്.
22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,770 രൂപയായും ഒരു പവന്റെ വില 1,18,160 രൂപയായും ഉയർന്നു. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷന്റെ കണക്കുപ്രകാരമാണിത്.
ഇന്ന് രാവിലെ ഒരു ഗ്രാം സ്വർണത്തിന് 14,650 രൂപയും ഒരു പവന് 1,17,200 രൂപയുമായിരുന്നു വില. ഇതിന് പിന്നാലെയാണ് ഉച്ചയ്ക്ക് ശേഷം വിലയിൽ മാറ്റമുണ്ടായത്.
അതേസമയം, വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 255 രൂപയും 10 ഗ്രാം വെള്ളിക്ക് 2,550 രൂപയുമാണ് നിലവിലെ വില.


