കോഴിക്കോട്: കാക്കൂർ പാലത്തിൽ പിക്കപ്പ് വാൻ പാലത്തിന്റെ കൈവരിയിലിടിച്ച് അപകടം. ഇന്ന് വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. ബാലുശ്ശേരി ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് സാധനങ്ങളുമായി പോകുകയായിരുന്ന പിക്കപ്പ് വാനാണ് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിലിടിച്ചത്.
അപകടത്തിൽ വാൻ ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. ഇരുവരെയും ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടിയുടെ ശക്തമായ ആഘാതത്തിൽ കാക്കൂർ പാലത്തിന്റെ കൈവരികൾ തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.


