Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാലാവധി കഴിഞ്ഞ ഭക്ഷണം വിറ്റയാളെ കൈക്കൂലി വാങ്ങി രക്ഷിച്ചു, വായിൽ ബിസ്കറ്റ് തിരുകി ജനം- VIDEO

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: കാലാവധി കഴിഞ്ഞ ഭക്ഷണം വിറ്റ കടയുടമയെ സംരക്ഷിക്കാൻ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥന്റെ വായിൽ കാലാവധി കഴിഞ്ഞ ബിസ്കറ്റ് തിരുകി ജനക്കൂട്ടം. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലാണ് സംഭവം. ഇവിടെയുള്ള ഒരു കടയിൽ നിന്നുമുള്ള ഭക്ഷണം കഴിച്ച് രണ്ട് വയസ്സുള്ള കുട്ടിക്ക് രോഗം പിടിപെട്ടിരുന്നു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൽ കുടുംബം പരാതി നൽകി.

എന്നാൽ കടയിൽ പരിശോധിക്കാൻ എത്തിയ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങി പരാതി ഒത്തുതീർപ്പാക്കി എന്നാണ് ജനക്കൂട്ടം ആരോപിക്കുന്നത്. പരിശോധനയിൽ കടയിൽനിന്നും കാലാവധി കഴിഞ്ഞ ബിസ്കറ്റുകൾ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. എന്നിട്ടും കടയുടമയ്‌ക്കെതിരെ നടപടി സ്വീകരിച്ചില്ല, ഇതോടെ ജനം ഇളകി. തുടർന്ന് ഉദ്യോഗസ്ഥനെ തടഞ്ഞുവയ്ക്കുകയും ബിസ്‌ക്കറ്റുകൾ വായിലേക്ക് തിരുകാൻ ശ്രമിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലുടനീളം സമീപകാലങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുകയും പിഴയീടാക്കുകയും ചെയ്തിരുന്നു.

https://www.instagram.com/reel/Dcl5BNljprz/?utm_source=ig_web_button_share_sheet

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer