Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സമസ്ത കാന്തപുരം വിഭാഗത്തിന്റെ സർക്കുലർ സ്ത്രീവിരുദ്ധം; പിൻവലിക്കണമെന്ന് എസ്എഫ്ഐ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സർക്കുലറിലെ സ്ത്രീകളെ സംബന്ധിച്ച പരാമർശങ്ങൾ സ്ത്രീവിരുദ്ധവും ജനാധിപത്യ സമൂഹത്തിന് യോജിക്കാത്തതുമാണെന്ന് എസ്എഫ്ഐ. പൊതുനിരത്തുകളിലും വേദികളിലും അന്യപുരുഷന്മാർക്കിടയിൽ യുവതികളെ കൊണ്ടുവരരുതെന്ന തരത്തിലുള്ള നിർദേശങ്ങൾ ആധുനിക ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാകില്ലെന്നും എസ്എഫ്ഐ വ്യക്തമാക്കി.

വിദ്യാഭ്യാസം, രാഷ്ട്രീയം, ശാസ്ത്രം, കല തുടങ്ങി വിവിധ മേഖലകളിൽ മുസ്ലിം വനിതകൾ ഉൾപ്പെടെ സ്ത്രീകൾ നേതൃത്വത്തിലേക്ക് ഉയർന്നുവരുന്ന സാഹചര്യത്തിൽ, സ്ത്രീകളെ വീടിനുള്ളിൽ തളച്ചിടാനും പൊതുസമൂഹത്തിൽ നിന്ന് മാറ്റിനിർത്താനും ലക്ഷ്യമിടുന്ന ചിന്താഗതികൾ പരിഷ്കൃത സമൂഹത്തിന് അപമാനമാണെന്ന് എസ്എഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.

സ്ത്രീകൾ പൊതുവേദികളിൽ എത്തുന്നതിനെ ‘പ്രദർശനം’ എന്ന് വിശേഷിപ്പിക്കുന്നത് കടുത്ത സ്ത്രീവിരുദ്ധതയും അസഹിഷ്ണുതയുമാണെന്നും ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനും വിരുദ്ധമാണെന്നും എസ്എഫ്ഐ ആരോപിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരമുള്ള തുല്യാവകാശവും ആർട്ടിക്കിൾ 19 ഉറപ്പുനൽകുന്ന സ്വാതന്ത്ര്യവും സ്ത്രീകൾക്കും ബാധകമാണെന്നും സംഘടന ചൂണ്ടിക്കാട്ടി.

വിശ്വാസത്തിന്റെ പേരിലായാലും ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ല. ഇത്തരം നിർദേശങ്ങളിലൂടെ സമൂഹത്തെ പിന്നോട്ടു നയിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എസ്എഫ്ഐ വിമർശിച്ചു.

സമസ്ത നേതൃത്വം സർക്കുലർ പിൻവലിക്കണമെന്നും വ്യക്തിസ്വാതന്ത്ര്യത്തെയും സ്ത്രീകളുടെ തുല്യാവകാശങ്ങളെയും ഹനിക്കുന്ന ആശയങ്ങൾ തള്ളിക്കളയണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു. വിദ്യാർത്ഥികളും കേരളീയ പൊതുസമൂഹവും ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കാൻ ശബ്ദമുയർത്തണമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവും പ്രസിഡന്റ് എം. ശിവപ്രസാദും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

അതേസമയം, മതപരമായ പരിപാടികൾ ഇസ്ലാമിക മാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തേണ്ടതെന്നും അന്യപുരുഷന്മാർക്കിടയിൽ സ്ത്രീകളെ പൊതുവേദികളിലോ നിരത്തുകളിലോ കൊണ്ടുവരരുതെന്നും വ്യക്തമാക്കുന്നതാണ് സമസ്ത കാന്തപുരം വിഭാഗത്തിന്റെ സർക്കുലർ. മതാഘോഷങ്ങളിൽ ഇസ്ലാമികമായ അതിർവരമ്പുകൾ ലംഘിക്കരുതെന്നും ഇസ്ലാമികമല്ലാത്ത ആചാരങ്ങളും ആഘോഷരീതികളും കൂട്ടിച്ചേർക്കുന്നത് ഒഴിവാക്കണമെന്നും സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്.

ഇസ്ലാമിക ആഘോഷങ്ങളും ചടങ്ങുകളും മതപരമായ അതിർവരമ്പുകൾ പാലിച്ചാണ് നടക്കുന്നതെന്ന് ഉറപ്പാക്കാൻ മഹല്ല് ഭാരവാഹികളും പള്ളി, മദ്റസ, മറ്റ് സ്ഥാപനങ്ങളുടെയും സംഘടനകളുടെയും നേതൃത്വവും ജാഗ്രത പുലർത്തണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാരും ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരും അഭ്യർത്ഥിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix