Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പട്ടാപ്പകൽ സ്വകാര്യ ആശുപത്രിയിൽ പഴ്‌സ് മോഷണം; സിസിടിവിയിൽ കവർച്ചാ ദൃശ്യങ്ങൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പട്ടാപ്പകൽ റിസപ്ഷൻ ജീവനക്കാരിയുടെ പഴ്‌സ് കവർന്ന് യുവാവ് കടന്നുകളഞ്ഞു. കുറ്റിപ്പുറം അമാന ആശുപത്രിയിലാണ് സംഭവം. രാവിലെ 11.30ഓടെയാണ് മോഷണം നടന്നത്.

വെള്ള ഷർട്ടും ജീൻസ് പാന്റും മാസ്‌കും ധരിച്ചെത്തിയ യുവാവാണ് പഴ്‌സ് കവർന്നതെന്നാണ് വിവരം. ഇയാൾ ആദ്യം ആശുപത്രി റിസപ്ഷൻ പരിസരത്ത് കുറച്ചുസമയം ചെലവഴിച്ചിരുന്നു. പിന്നീട് റിസപ്ഷനിലെ തിരക്ക് ശ്രദ്ധയിൽപ്പെട്ടതോടെ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടാതെ ഗ്ലാസ് കൗണ്ടറിനിടയിലൂടെ കൈയിട്ട് പഴ്‌സ് കവരുകയായിരുന്നു.

ജീവനക്കാരുടെ വ്യക്തിവിവരങ്ങളടങ്ങിയ പ്രധാന രേഖകൾ, എ.ടി.എം കാർഡ്, പണം എന്നിവ പഴ്‌സിലുണ്ടായിരുന്നതായി പരാതിയിൽ പറയുന്നു. മോഷണത്തിന്റെ ദൃശ്യങ്ങൾ ആശുപത്രിയിലെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

ജീവനക്കാരി കുറ്റിപ്പുറം പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer