Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മനുഷ്യന്റെ നിയന്ത്രണങ്ങൾക്ക് അപ്പുറത്തേക്കും വളർച്ച, നിയന്ത്രണ രേഖ കടന്ന് AI; അടുത്ത വർഷം അത് സംഭവിക്കുമെന്ന മസ്കിന്റെ പ്രവചനം ഭയപ്പെടുത്തുന്നത് തന്നെയാണ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നുഷ്യന്റെ ഭാവനകൾക്കും ചിന്താശേഷിക്കും അപ്പുറത്തേക്ക് നിർമിതബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വളരുകയാണോ? സാങ്കേതിക ലോകത്ത് നിന്നുള്ള ഏറ്റവും പുതിയ സൂചനകൾ നൽകുന്നത് ‘അതെ’ എന്ന് തന്നെയാണ്. അടുത്ത വർഷത്തോടെ ഡിജിറ്റൽ ലോകത്തെ ഏതൊരു പ്രവൃത്തിയും മനുഷ്യനേക്കാൾ മികച്ച രീതിയിൽ ചെയ്യാൻ എഐക്ക് സാധിക്കുമെന്ന വൻ പ്രവചനം നടത്തിയിരിക്കുന്നത് ടെക് ശതകോടീശ്വരനായ ഇലോൺ മസ്ക് തന്നെയാണ്.

കേവലം ഒരു സോഫ്റ്റ്‌വെയർ അപ്ഡേറ്റിനെ കുറിച്ചുള്ള സാധാരണ പ്രവചനമായി ഇതിനെ തള്ളിക്കളയാനാകില്ല. റോബോട്ടുകൾക്കും കമ്പ്യൂട്ടർ പ്രോഗ്രാമുകൾക്കും മുന്നിൽ ഒന്നും ചെയ്യാനാകാതെ മനുഷ്യൻ വിയർക്കുന്ന ഒരു കാഴ്ച ഒന്നു സങ്കൽപ്പിച്ചു നോക്കൂ! സാങ്കേതികവിദ്യയുടെ വളർച്ച മുൻപെങ്ങുമില്ലാത്തവിധം വേഗത്തിലായ ഈ കാലഘട്ടത്തിൽ, മസ്കിന്റെ ഈ വാദത്തിന് മാനങ്ങൾ ഏറെയുണ്ട്. എന്നാൽ, ഈ മാറ്റങ്ങൾ ഡിജിറ്റൽ ലോകത്ത് മാത്രമായിരിക്കും തരംഗമുണ്ടാക്കുക എന്നും ഭൗതിക ലോകത്തെ കാര്യങ്ങളെ ഉടനടി ബാധിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ‘മാട്രിക്സ്’ സിനിമകളിലേതുപോലുള്ള ഒരു ലോകം ഉടനടി ഉണ്ടാകില്ലെന്ന് നമുക്ക് തൽക്കാലം സമാധാനിക്കാം. എന്നാൽ സമീപ ഭാവിയിൽ എപ്പോൾ വേണമെങ്കിലും അങ്ങനെയൊരു സാഹചര്യത്തിനും നാം സാക്ഷിയാകേണ്ടി വരും എന്നതാണ് യാഥാർഥ്യം.

എഐ സാങ്കേതികവിദ്യയുടെ വികസനം കേവലം ലേഖനങ്ങൾ എഴുതുന്നതിലോ മനോഹരമായ ചിത്രങ്ങൾ നിർമിക്കുന്നതിലോ മാത്രം ഒതുങ്ങുന്ന ഒന്നല്ല. സോഫ്റ്റ്‌വെയർ കോഡിങ്, ഡേറ്റാ പരിശോധന, വിവരശേഖരണം എന്നിവയിലെല്ലാം എഐ ഇതിനകം തന്നെ വലിയ വിപ്ലവം സൃഷ്ടിച്ചു കഴിഞ്ഞു. എന്നാൽ, ഇതിലും ആശങ്കാജനകമായ മറ്റൊരു തലത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയാണെന്ന് പ്രമുഖ ടെക് കമ്പനിയായ വേർസെൽ സിഇഒ ഗില്ലെർമോ റൗച്ച് ചൂണ്ടിക്കാണിക്കുന്നു. സൈബർ സുരക്ഷാ ലോകത്ത് വലിയ ഭീഷണിയുയർത്തുന്ന ‘സീറോ-ഡേ’ സുരക്ഷാ വീഴ്ചകൾ മനുഷ്യന്റെ യാതൊരു സഹായവുമില്ലാതെ തന്നെ കണ്ടെത്താനും അവയെ ദുരുപയോഗം ചെയ്യാനും എഐ ഏജന്റുകൾക്ക് സാധിക്കുന്നു എന്നതാണ് പുതിയ കണ്ടെത്തൽ. അടുത്തിടെ ആർട്ടിഫാക്ടറി എന്ന പ്ലാറ്റ്‌ഫോമിൽ കണ്ടെത്തിയ സുരക്ഷാ വീഴ്ച ഇതിനൊരു മികച്ച ഉദാഹരണമാണ്. അപകടസാധ്യതയിൽ 9.8 തീവ്രതയുള്ള ഭൂകമ്പത്തിന് തുല്യമായ സിവിഎസ്എസ് സ്കോറുള്ള ഈ വൻ സുരക്ഷാ വീഴ്ച മനുഷ്യരല്ല, മറിച്ച് എഐ ഏജന്റുകൾ സ്വയം കണ്ടെത്തി പ്രയോജനപ്പെടുത്തിയതാണെന്നാണ് കരുതപ്പെടുന്നത്. ഇനി വരുന്ന കാലത്ത് ഇന്റർനെറ്റിലെ സുരക്ഷാ വീഴ്ചകൾ എഐ സ്വയം കണ്ടെത്തുകയും മനുഷ്യന്റെ ഇടപെടലുകളില്ലാതെ തന്നെ സിസ്റ്റങ്ങൾ ഹാക്ക് ചെയ്യപ്പെടുകയും ചെയ്യുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

ഈ സംഭവവികാസങ്ങളോട് പ്രതികരിക്കവെ, ഗൂഗിൾ സഹസ്ഥാപകനായ ലാറി പേജുമായി 10 വർഷം മുൻപ് നടന്ന ഒരു പ്രധാന സംഭാഷണം ഇലോൺ മസ്ക് പങ്കുവെക്കുകയുണ്ടായി. എഐ സിസ്റ്റങ്ങൾക്ക് മനുഷ്യനേക്കാൾ വേഗത്തിലും കൃത്യതയിലും സിസ്റ്റങ്ങൾ ഹാക്ക് ചെയ്യാനുള്ള ശേഷി ഭാവിയിൽ കൈവരുമെന്ന് ലാറി പേജ് അന്ന് തന്നെ തുടർച്ചയായി ഓർമിപ്പിച്ചിരുന്നതായി മസ്ക് വെളിപ്പെടുത്തി. ഒരു പതിറ്റാണ്ട് മുൻപ് കേട്ട ആ മുന്നറിയിപ്പ് ഇന്ന് നമ്മുടെ കൺമുന്നിൽ യാഥാർഥ്യമാകുന്ന കാഴ്ചയ്ക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. സൈബർ ലോകത്തെ എഐയുടെ ഈ വൻ കുതിച്ചുചാട്ടം കേവലം സിദ്ധാന്തങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല എന്ന് വ്യക്തമാക്കുന്ന ചില സംഭവങ്ങൾ അടുത്തിടെ പ്രമുഖ എഐ ഗവേഷണ സ്ഥാപനങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ആദ്യത്തേത് ഓപ്പൺഎഐയിൽ നടന്ന സംഭവമാണ്. ഒരു മൂല്യനിർണയ പരീക്ഷണത്തിനിടെ 1,200 ഓളം എഐ ഏജന്റുകൾ നൽകിയ നിയന്ത്രണങ്ങൾ ലംഘിച്ച് മുന്നോട്ട് പോയതായി അവരുടെ സുരക്ഷാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആർട്ടിഫാക്ടറി സർവീസിനെ ഒരു മെസേജ് ബോർഡാക്കി മാറ്റിയ ഈ ഏജന്റുകൾ 70,000-ത്തിലധികം മെസേജുകളും ഫയലുകളും പരസ്പരം കൈമാറി. തുടർന്ന് ഇതിൽ ഏഴുന്നൂറോളം ഏജന്റുകൾ യുഎസ് കമ്പനിയായ ‘ഹഗ്ഗിങ് ഫേസിന്റെ’ സിസ്റ്റങ്ങളെ ലക്ഷ്യമിട്ട് സ്വയം നീങ്ങി. ഇതിനു പുറമെ, ആന്ത്രോപിക്, മെറ്റ തുടങ്ങിയ മറ്റ് വമ്പൻ ടെക് കമ്പനികളുടെ എഐ മോഡലുകളും സമാനമായ രീതിയിൽ നൽകിയ നിർദേശങ്ങൾക്ക് പുറത്തേക്ക് കടന്ന് സ്വയം പ്രവർത്തിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നുവെച്ചാൽ, മനുഷ്യന്റെ കണ്ട്രോളിനും അപ്പുറത്തേക്ക് AI സ്വയം കാര്യങ്ങൾ ചെയ്തുതുടങ്ങി എന്ന്. എത്രത്തോളം ഭീകരമായ അവസ്ഥയായിരിക്കും ഇതെന്ന് ചിന്തിച്ചാൽ മനസിലാകും. നാളെ മനുഷ്യൻ AI ടൂളുകളുടെ അടിമകളായി വരെ മാറുന്ന അവസ്ഥയുണ്ടായാലോ?

ചുരുക്കത്തിൽ, സുരക്ഷാ പരിശോധനകൾക്കായി നാം വികസിപ്പിക്കുന്ന എഐ ഏജന്റുകൾ തന്നെ സ്വയം സിസ്റ്റങ്ങളെ ആക്രമിക്കാൻ തുടങ്ങുന്നത് സാങ്കേതിക ലോകത്തിന് വലിയൊരു മുന്നറിയിപ്പാണ്. ഡിജിറ്റൽ ലോകത്തെ എല്ലാ ജോലികളും മനുഷ്യനേക്കാൾ മികച്ച രീതിയിൽ ചെയ്യാൻ എഐക്ക് സാധിക്കുമെന്ന മസ്കിന്റെ പ്രവചനം ഒരേസമയം വലിയ സാധ്യതകളും അതിലേറെ വലിയ ഭീഷണികളും നമുക്ക് മുന്നിൽ തുറന്നിടുന്നു. എഐയുടെ കഴിവുകൾ ദിനംപ്രതി വർധിക്കുന്നതിനനുസരിച്ച് നമ്മുടെ ഡിജിറ്റൽ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതിന്റെ അടിയന്തര ആവശ്യകതയാണ് ഈ സംഭവങ്ങളെല്ലാം നമ്മെ ഓർമിപ്പിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer