ന്യൂഡൽഹി: ഡൽഹിയിലെ കേരള ഹൗസിലെ ലോ ഓഫീസിൽ നിന്ന് ഔദ്യോഗിക രേഖകൾ മോഷണം പോയതായി പരാതി. സംഭവത്തിൽ തിലക് മാർഗ് പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചു. നിയമവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഷൺമുഖതിയാണ് പരാതി നൽകിയത്.
അഡീഷണൽ ലോ സെക്രട്ടറി ഗ്രാൻസിക്കെതിരെയാണ് രേഖകൾ മോഷ്ടിച്ചെന്ന ആരോപണം പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. സംഭവത്തിൽ തിലക് മാർഗ് പൊലീസ് അന്വേഷണം ആരംഭിച്ചു.














