തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് എംഎൽഎ രമ്യ ഹരിദാസിനെതിരെ നടപടിയെടുക്കേണ്ടതില്ലെന്ന് കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു. സംഭവത്തിൽ കൂടുതൽ നടപടി ഒഴിവാക്കി സമവായത്തിലേക്ക് പോകാനാണ് നേതൃത്വത്തിന്റെ നീക്കം.
പാളയം പ്രദീപിനെ സഹായിയായി നിയമിക്കുന്നത് ഒഴിവാക്കണമെന്ന് രമ്യ ഹരിദാസിന് കെപിസിസി നിർദേശം നൽകും. പ്രദീപിനെതിരെ പാർട്ടി നേതൃത്വത്തിന് മുന്നിൽ നേരത്തെ തന്നെ നിരവധി പരാതികൾ ഉയർന്നിരുന്നു.
രമ്യ ഹരിദാസ് ഇന്നലെ കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി വിഷയത്തിൽ ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രശ്നം കൂടുതൽ വഷളാക്കാതെ ഒത്തുതീർപ്പിലെത്താനുള്ള നേതൃത്വത്തിന്റെ തീരുമാനം.




