Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കൊടും ചൂടാണ്, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുകയാണ്. ഉയർന്ന താപനിലയ്ക്കൊപ്പം അന്തരീക്ഷ ഈർപ്പവും ആരോ​ഗ്യത്തെ കൂടുതൽ ബുദ്ധിമുട്ടിലാക്കാം. അമിത ചൂടിൽ വിയർത്തൊലിക്കുക മാത്രമല്ല, കഠിനമായ ക്ഷീണം, നിർജ്ജലീകരണം, ചൂടുകുരു, പേശിവേദന, ഹീറ്റ് എക്സോസ്റ്റ്ഷൻ, ഹീറ്റ് സ്ട്രോക്ക് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകാം. ഹൃദയം, വൃക്ക, ശ്വാസകോശം സംബന്ധമായ രോ​ഗങ്ങളുള്ളവരിലും പ്രായമായവരിലും കുട്ടികളിലും അപകടസാധ്യത കൂടുതലാണ്.

അമിതമായ ചൂട് ശരീരത്തിലെ ജലാംശവും ഇലക്ട്രോലൈറ്റുകളും നഷ്ടപ്പെടുത്തുകയും ഹൃദയത്തിനും വൃക്കകൾക്കും അധിക സമ്മർദം ഉണ്ടാക്കുകയും ചെയ്യാം. ചിലരിൽ നിലവിലുള്ള ഹൃദ്രോഗം, പ്രമേഹം, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവ വഷളാകാനും സാധ്യതയുണ്ട്.

ചൂടുകാലത്ത് ഏറ്റവും പ്രധാനപ്പെട്ട മുൻകരുതലുകളിൽ ഒന്നാണ് ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നത്. ഇടയ്ക്കിടെ വെള്ളം കുടിക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കേണ്ടതാണ്.

അമിതമായി വിയർക്കുന്ന സാഹചര്യത്തിൽ ORS പോലുള്ള ഇലക്ട്രോലൈറ്റ് പാനീയങ്ങൾ ആവശ്യമായി വരാം.

മദ്യവും അമിതമായ കഫീൻ അടങ്ങിയ പാനീയങ്ങളും ഒഴിവാക്കുക.

രാവിലെ 11 മണി തൊട്ട് 3 മണി വരെ വെയിൽ കൊള്ളാതിരിക്കുക എന്നതും പ്രധാനമാണ്. ജോലി, യാത്ര, വ്യായാമം തുടങ്ങിയവ സാധ്യമെങ്കിൽ രാവിലെയോ വൈകുന്നേരമോ നടത്താം. പുറത്തുപോകേണ്ടി വന്നാൽ നേരിട്ട് വെയിൽ ഏൽക്കുന്നത് കുറയ്ക്കുകയും തണലുള്ള സ്ഥലങ്ങളിൽ ഇടവേള എടുക്കുകയും ചെയ്യുക.

അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക.

കഴിയുമെങ്കിൽ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക. കോട്ടൺ പോലുള്ള വായുസഞ്ചാരമുള്ള വസ്ത്രങ്ങൾ ഉപയോഗിക്കാം.

കുട, തൊപ്പി അല്ലെങ്കിൽ ക്യാപ് ഉപയോഗിക്കുക. ദീർഘനേരം വെയിലത്ത് നിൽക്കേണ്ടി വന്നാൽ സൺഗ്ലാസ് ഉപയോഗിക്കുക.

പുറത്തുപോകുമ്പോൾ സൺസ്ക്രീൻ ഉപയോഗിക്കുന്നത് സൂര്യപ്രകാശത്തിൽ നിന്നുള്ള ചർമ്മസംരക്ഷണത്തിന് സഹായിക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix