Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അസിം മുനീറിനെ പുകഴ്ത്തി ഹാഫിസ് സഈദിന്റെ മകൻ; ഇന്ത്യക്കെതിരെ ജിഹാദ് തുടരുമെന്ന് പ്രസംഗം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലഹോര്‍: ലഷ്കറെ തൊയ്ബ തലവനും 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സഈദിന്റെ മകൻ ഹാഫിസ് തൽഹ സഈദ് പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെ പരസ്യമായി പുകഴ്ത്തുന്ന വീഡിയോ പുറത്ത്. പാകിസ്ഥാനിലെ ഷെയ്ഖുപുരയിൽ നടന്ന പൊതുപരിപാടിയിലാണ് ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച ഹാഫിസ് സഈദിന്റെ മകൻ അസിം മുനീറിനെ പ്രശംസിച്ച് പ്രസംഗിച്ചത്.

അസിം മുനീർ പാകിസ്ഥാൻ സൈന്യത്തിൽ ഈമാൻ, തഖ്‌വ, ജിഹാദ് എന്നീ ആശയങ്ങൾ പുനരുജ്ജീവിപ്പിച്ചുവെന്നാണ് തൽഹ സഈദിന്റെ അവകാശവാദം. ഖുർആൻ പൂർണമായി മനഃപാഠമാക്കിയ ഒരാൾ പാകിസ്ഥാന്റെ സൈനിക മേധാവിയും ഫീൽഡ് മാർഷലുമായി എത്തിയതിൽ ദൈവത്തോട് നന്ദി പറയുന്നതായും ഇയാൾ പ്രസംഗത്തിൽ പറഞ്ഞു.

ഇന്ത്യയ്‌ക്കെതിരെയും തൽഹ സഈദ് രൂക്ഷമായ പരാമർശങ്ങൾ നടത്തി. ജീവിച്ചിരിക്കുന്നിടത്തോളം കാലം ഇന്ത്യയ്‌ക്കെതിരെ ‘ജിഹാദ്’ തുടരുമെന്ന് തങ്ങൾ പ്രതിജ്ഞയെടുത്തിട്ടുണ്ടെന്നും ഇന്ത്യയ്‌ക്കെതിരായ പോരാട്ടത്തിനായി വലിയ ത്യാഗങ്ങൾ സഹിക്കാൻ തയ്യാറാണെന്നും ഇയാൾ അവകാശപ്പെട്ടു. ഉപഭൂഖണ്ഡം 500 വർഷത്തോളം മുസ്ലീങ്ങൾ ഭരിച്ചിരുന്നുവെന്നും ഡൽഹി ആരുടേതാണെന്ന് അവിടുത്തെ ഭരണാധികാരികൾ മറന്നുപോയോയെന്നും തൽഹ ചോദിച്ചു.

പാകിസ്ഥാനിൽ ലഷ്കറെ തൊയ്ബ നിരോധിത സംഘടനയാണെങ്കിലും, സംഘടനയുമായി ബന്ധമുള്ള നേതാക്കൾക്ക് പരസ്യമായി പ്രസംഗിക്കാനും ഇന്ത്യയ്‌ക്കെതിരെ ഭീകരവാദ ആഹ്വാനങ്ങൾ നടത്താനും കഴിയുന്ന സാഹചര്യം വീണ്ടും ചർച്ചയാകുകയാണ്. തൽഹ സഈദിന്റെ പരാമർശങ്ങൾ നിരോധിത ഭീകരസംഘടനകളോടുള്ള പാകിസ്ഥാൻ ഭരണകൂടത്തിന്റെയും സൈന്യത്തിന്റെയും സമീപനത്തെക്കുറിച്ചുള്ള ആരോപണങ്ങൾ ശക്തിപ്പെടുത്തുന്നതാണെന്ന വിമർശനവും ഉയരുന്നുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

One thought on “അസിം മുനീറിനെ പുകഴ്ത്തി ഹാഫിസ് സഈദിന്റെ മകൻ; ഇന്ത്യക്കെതിരെ ജിഹാദ് തുടരുമെന്ന് പ്രസംഗം”

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix