ജോജു ജോർജ് നായകനായെത്തിയ പ്രതികാര ആക്ഷൻ ത്രില്ലർ ‘വരവ്’ സെപ്റ്റംബർ 11 മുതൽ മലയാളം ZEE5-ൽ പ്രീമിയർ ആരംഭിക്കും.ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത് നൈസി റെജിയാണ്. എ.കെ. സാജനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ജയിൽ ശിക്ഷയ്ക്ക് ശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുന്ന പോളച്ചൻ എന്ന ‘പോളി’ (ജോജു ജോർജ്) എന്ന കഥാപാത്രത്തിലൂടെയാണ് വരവിന്റെ കഥ വികസിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് കാണാതായ തന്റെ അനുജൻ വില്ലിയെ തിരഞ്ഞിറങ്ങുന്ന പോളി ചെന്നെത്തുന്നത് നാട്ടിലെ പ്രമാണിമാരും സ്വാധീനമുള്ളവരുമായ വ്യക്തികളുടെ കറുത്ത രഹസ്യങ്ങളിലേക്കാണ്. തുടർന്ന് തന്റെ കുടുംബത്തെ തകർത്തവർക്കെതിരെ പോളി നടത്തുന്ന നീതിക്കായുള്ള പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.
ജോജു ജോർജ് കൂടാതെ അർജുൻ അശോകൻ, മുരളി ഗോപി, വാണി വിശ്വനാഥ്, സാനിയ അയ്യപ്പൻ, ദീപക് പറമ്പോൽ, ബൈജു സന്തോഷ്, ബാബുരാജ്, സുകന്യ, വിൻസി അലോഷ്യസ്, ബോബി കുര്യൻ, അസീസ് നെടുമങ്ങാട് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
മലയാള സിനിമയിൽ തന്റെതായ മുദ്ര പതിപ്പിച്ച സംവിധായകൻ ഷാജി കൈലാസും നടൻ ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. മുൻപ് ‘വല്യേട്ടൻ’ സിനിമയുടെ ചിത്രീകരണം ജൂനിയർ ആർട്ടിസ്റ്റായി പുറത്തുനിന്നു കണ്ട ഓർമ്മ പങ്കുവെച്ച ജോജു, ഷാജി കൈലാസിന്റെ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നു എന്ന് വ്യക്തമാക്കി.
ഷാജി കൈലാസിന്റെ മാസ്സ് സംവിധാന ശൈലിയും ജോജു ജോർജിന്റെ അഭിനയ മികവും ഒത്തുചേരുന്ന ‘വരവ്’ സീ5 പ്രേക്ഷകർക്ക് ഒരു മികച്ച ദൃശ്യവിരുന്നായിരിക്കും,എന്ന് ZEE5യുടെ മാർക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യർ പറഞ്ഞു.
ഒരു സാധാരണ മനുഷ്യന്റെ കുടുംബകഥയെ കേന്ദ്രീകരിച്ചുള്ള ആക്ഷൻ ചിത്രമാണ് ‘വരവ്,
ജോജു അസാധാരണ പ്രതിഭയുള്ള നടനാണ്. ഒരു പെർഫോമർ എന്ന നിലയിൽ നിരവധി വ്യത്യസ്ത തലങ്ങൾ അദ്ദേഹത്തിനുണ്ട്. ഈ ചിത്രത്തിലൂടെ അദ്ദേഹത്തിലെ ആക്ഷൻ താരത്തെ കൂടുതൽ പര്യവേക്ഷണം ചെയ്യാനും സ്ക്രീനിലെ അദ്ദേഹത്തിന്റെ തീവ്രത പരമാവധി പ്രയോജനപ്പെടുത്താനുമാണ് ഞാൻ ആഗ്രഹിച്ചത് എന്ന് ഷാജി കൈലാസ് കൂട്ടിച്ചേർത്തു.
വരവ് സെപ്റ്റംബർ 11, 2026 മുതൽ ZEE5-ൽ എക്സ്ക്ലൂസീവായി പ്രീമിയർ ചെയ്യുന്നു.












