കൊച്ചി: എടവനക്കാട് പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. അണിയൽ മാർക്കറ്റിന് സമീപം കോഴിപ്പറമ്പിൽ വീട്ടിൽ സജീവന്റെ ഭാര്യ ബിന്ദു (50) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഭർത്താവ് ജോലി ആവശ്യത്തിനായി പുറത്തുപോയിരുന്നതിനാൽ ബിന്ദു രാത്രി അയൽവീട്ടിൽ ഉറങ്ങാനായി പോയിരുന്നു.
അവിടെ എത്തിയ ശേഷം കാലിന് വേദനയുണ്ടെന്ന് അയൽവാസികളോട് പറഞ്ഞു.തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. അണലിയാണ് കടിച്ചതെന്നാണ് പ്രാഥമിക നിഗമനം. മുരുക്കുംപാടം പൊതുശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.


