Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ക്രൂഡ് ഓയിൽ വില 100 ഡോളറിലേക്ക്; നെഞ്ചിടിപ്പോടെ ഇന്ത്യയും, ഇന്ധന വില കൂടുമോ?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമായതോടെ ക്രൂഡ് വില കുതിച്ചുയർന്ന് 100 ഡോളറിലെത്തി. സൗദിയുടെ എണ്ണ കേന്ദ്രങ്ങൾക്ക് നേരെ ഹൂതികൾ ആക്രമണം നടത്തിയതാണ് ആ​ഗോള വിപണിയെ ബാധിച്ചത്. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 99 ഡോളറും കടന്ന് 100 ഡോളറിന് അടുത്തെത്തി. മൂന്ന് മാസത്തിനിടിയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ക്രൂഡ് വിലയുള്ളത്.

അമേരിക്കൻ ബെഞ്ച്മാർക്ക് ആയ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് വില 93.96 ഡോളറിലേക്ക് എത്തി. ബ്രെന്റ് ക്രൂഡ് വിലയിൽ ഒരാഴ്ചക്കിടെ 8 ശതമാനത്തോളം വർധനവാണുണ്ടായത്. ഹൂതികൾ നടത്തിയ ആക്രമണത്തെ തുടർന്ന് അതിർത്തിക്ക് സമീപമുള്ള ചില എണ്ണ കേന്ദ്രങ്ങളുടെ പ്രവർത്തനം സൗദി താല്കാലികമായി നിർത്തിവച്ചതാണ് പെട്ടന്നുള്ള വില വർധക്ക് കാരണമായത്.

ഇതിനിടെ എണ്ണവില കുറയുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തിരുന്നു. ഇറാനുമായുള്ള യുദ്ധം ജയിക്കുമ്പോൾ, മറ്റെല്ലാം കുറയുന്നതുപോലെ എണ്ണവിലയും കുത്തനെ കുറയുമെന്നായിരുന്നു ട്രംപിന്റെ വാദം.

ക്രൂഡ് ഓയിൽ വില തുടർച്ചയായി തുടരുകയാണെങ്കിൽ ഇന്ധനവിലയും കൂട്ടേണ്ടി വരുമെന്നാണ് എണ്ണക്കമ്പനികളുടെ നിലപാട്. ഇതോടെ പെട്രോൾ-ഡീസൽ വില വീണ്ടും ഉയരുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ. ഇന്ത്യയെ ആശങ്കപ്പെടുത്തുന്നതും ഇക്കാര്യം തന്നെയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix