തിരുവനന്തപുരം: മാസപ്പടി കേസിലെ അന്വേഷണത്തിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസ്സൻ വാരിസ്. റിയാസിനെതിരെ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നും റിയാസ് വൻതുക കൈമാറിയതായി പറയാൻ ആവശ്യപ്പെട്ടെന്നും ഹസ്സൻ വാരിസ് ആരോപിച്ചു.
ഓഗസ്റ്റ് 18ന് നൽകിയ മൊഴി സമ്മർദ്ദത്തെ തുടർന്നുള്ളതാണെന്നും മൊഴിയിൽ നിർബന്ധിച്ച് ഒപ്പ് വാങ്ങിയതാണെന്നും ഹസ്സൻ വാരിസ് നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ഓഗസ്റ്റ് 20ന് മൊഴി പിൻവലിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സത്യവാങ്മൂലം സമർപ്പിച്ചത്.
അതേസമയം, ഹസ്സൻ വാരിസിന്റെ ആരോപണങ്ങൾക്കെതിരെ ഇഡിയും രംഗത്തെത്തി. ഹസ്സൻ വാരിസിന് പണം കൈമാറിയതിന് തെളിവുകളുണ്ടെന്നാണ് ഇഡിയുടെ പ്രതികരണം. കേസുമായി ബന്ധപ്പെട്ട് അന്വേഷണ നടപടികൾ തുടരുകയാണെന്നും ഇഡി വ്യക്തമാക്കി.
മൊഴിയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളും ഇഡിയുടെ വിശദീകരണവും പുറത്തുവന്നതോടെ മാസപ്പടി കേസ് വീണ്ടും രാഷ്ട്രീയ ചർച്ചയായിരിക്കുകയാണ്.



