Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഡല്‍ഹിയില്‍ ഹോസ്റ്റല്‍ അപകടത്തിന് പിന്നാലെ നടപടി; 41 കെട്ടിടങ്ങള്‍ പൊളിക്കാന്‍ ഉത്തരവിട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: അനധികൃത നിർമാണങ്ങൾക്കും അപകടകരമായ കെട്ടിടങ്ങൾക്കുമെതിരെ നടപടി ശക്തമാക്കി ഡൽഹി മുൻസിപ്പൽ കോർപറേഷൻ. തലസ്ഥാന നഗരിയിലെ 12 സോണുകളിലായി നടത്തിയ പരിശോധനയിൽ 41 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവിട്ടു. 61 കെട്ടിടങ്ങൾ സീൽ ചെയ്യുകയും 32 സ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. മൂന്ന് കെട്ടിടങ്ങൾ പൊളിക്കാനും ഉത്തരവിട്ടിട്ടുണ്ട്.

കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിച്ചതിന് കഴിഞ്ഞ ദിവസങ്ങളിലും കോർപറേഷൻ നടപടി സ്വീകരിച്ചിരുന്നു. 46 കെട്ടിടങ്ങൾ പൊളിക്കാനാണ് നേരത്തെ ഉത്തരവിട്ടത്. അനധികൃത നിർമാണം, വസ്തുവകകളുടെ ദുരുപയോഗം, അപകടകരമായ കെട്ടിടങ്ങൾ എന്നിവയ്ക്കെതിരായ നടപടി വരും ദിവസങ്ങളിലും വ്യാപക സർവേയും കോർപറേഷൻ തുടരുകയാണ്. ഇതുവരെ 1,355ഓളം പിജി കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിലായി ഏകദേശം 27,000 തുടരുമെന്ന് ഡൽഹി മുൻസിപ്പൽ കോർപറേഷൻ അറിയിച്ചു.

അതേസമയം, ഡൽഹിയിലുടനീളം പേയിങ് ഗസ്റ്റ് താമസസൗകര്യങ്ങളായി ഉപയോഗിക്കുന്ന കെട്ടിടങ്ങളുടെ വ്യാപക സർവേയും കോർപറേഷൻ തുടരുകയാണ്. ഇതുവരെ 1,355ഓളം പിജി കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിലായി ഏകദേശം 27,000 പേർ താമസിക്കുന്നതായാണ് കണക്ക്.

പിജി കെട്ടിടങ്ങളുടെ ഡാറ്റാബേസ് തയ്യാറാക്കുന്നതിനും അവയുടെ സുരക്ഷയും നിയമാനുസൃതതയും പരിശോധിക്കുന്നതിനുമാണ് സർവേ. സുരക്ഷിതമല്ലാത്തതോ അനധികൃതമോ ആയ കെട്ടിടങ്ങളിൽ പിജി സൗകര്യങ്ങൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുള്ള തുടർനടപടികൾക്കും സർവേയിലെ വിവരങ്ങൾ ഉപയോഗിക്കും. ഹോസ്റ്റലുകൾക്ക് പുറമെ ബേസ്മെന്റുകളിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന 54 കടകളും സീൽ ചെയ്തു.

സെപ്റ്റംബർ ആറിന് സത്യ നികേതനിൽ ആൺകുട്ടികളുടെ പിജിയായി പ്രവർത്തിച്ചിരുന്ന ‘ഹോസ്റ്റൽ ഡേയ്സ്’ കെട്ടിടം തകർന്നുവീണ് ഏഴ് പേർ മരിച്ചിരുന്നു. കെട്ടിടത്തിൽ 15 മുറികളാണ് ഉണ്ടായിരുന്നത്. ഓരോ മുറിയിലും രണ്ടുമുതൽ മൂന്ന് വിദ്യാർഥികൾ വരെ താമസിച്ചിരുന്നതായാണ് വിവരം.

അനധികൃതമായി അധിക നിലകൾ നിർമിച്ചതാണ് കെട്ടിടം തകരാൻ കാരണമായതെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്. അപകടത്തിന് പിന്നാലെയാണ് ഡൽഹിയിലെ അനധികൃതവും അപകടകരവുമായ കെട്ടിടങ്ങൾക്കെതിരായ പരിശോധനയും നടപടികളും കൂടുതൽ ശക്തമാക്കിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix