കോഴിക്കോട്: പെരുവയലിൽ വിരമിച്ച സിആർപിഎഫ് ഉദ്യോഗസ്ഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരുവയൽ സ്വദേശി സോമനാഥനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണപ്പെട്ടിട്ട് രണ്ട് ദിവസത്തോളം കഴിഞ്ഞതായാണ് പ്രാഥമിക നിഗമനം. സോമനാഥൻ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.












