Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണം; കേസെടുക്കാൻ നിർദേശം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് കേസെടുക്കാൻ പൊലീസ് നിർദേശം. കെപിസിസി വക്താവ് രാജു പി. നായർ ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്കാണ് ഡിജിപി നിർദേശം നൽകിയത്.

മുഖ്യമന്ത്രിക്കെതിരെ വ്യാജരേഖകൾ തയ്യാറാക്കി തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്നാണ് പരാതിയിലെ ആരോപണം. ആന്റോ അഗസ്റ്റിന്റെ കൈവശം രണ്ട് യുവാക്കൾ കൈമാറിയതായി പറയുന്ന രേഖകൾ പിടിച്ചെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

വ്യാജരേഖകൾ ഉപയോഗിച്ച് ആരോപണങ്ങൾ ഉന്നയിച്ചത് വി.ഡി. സതീശനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും പരാതിയിൽ പറയുന്നു. സതീശനെതിരായ ആരോപണങ്ങൾ തെറ്റാണെന്ന് ബോധ്യപ്പെട്ടതായി പറയുന്ന ആന്റോ അഗസ്റ്റിൻ വിഷയം അധികാരികളെ അറിയിക്കാതിരുന്നതിലും തുടർനടപടി സ്വീകരിക്കാതിരുന്നതിലും ദുരൂഹതയുണ്ടെന്നും പരാതിക്കാരൻ ആരോപിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix