Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ശിശുക്കളുടെ വിമാന യാത്രയും ചെലവേറും; വര്‍ദ്ധനവ് പ്രഖ്യാപിച്ച് ഇന്‍ഡിഗോ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ശിശുക്കളുടെ വിമാന യാത്രാ നിരക്ക് വർധിപ്പിച്ച് ഇൻഡിഗോ. രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികളുടെ യാത്രാ നിരക്കാണ് എയർലൈൻ ഉയർത്തിയത്. വിമാനത്താവള കൗണ്ടറിൽ നിന്ന് നേരിട്ട് ടിക്കറ്റ് എടുക്കുമ്പോഴുള്ള നിരക്ക് 2,500 രൂപയിൽ നിന്ന് 3,000 രൂപയായാണ് വർധിപ്പിച്ചത്.

പ്രീ-ബുക്കിംഗ് നിരക്ക് 2,000 രൂപയിൽ നിന്ന് 2,250 രൂപയായും ഉയർത്തിയിട്ടുണ്ട്. രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രത്യേക സീറ്റ് അനുവദിക്കില്ലെങ്കിലും ഇവർക്കായി ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതുണ്ട്. നിരക്ക് വർധന ഏകദേശം 10 ലക്ഷം കുഞ്ഞുങ്ങളുടെ യാത്രയെ ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ.

ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടികൾക്കുള്ള സേവന നിരക്കും ഇൻഡിഗോ വർധിപ്പിച്ചു. ആഭ്യന്തര യാത്രയ്ക്കുള്ള ഫീസ് 5,000 രൂപയിൽ നിന്ന് 5,999 രൂപയായും അന്താരാഷ്ട്ര യാത്രയ്ക്കുള്ള നിരക്ക് 12,999 രൂപയായുമാണ് ഉയർത്തിയത്. മുതിർന്നവരുടെ സംരക്ഷണമില്ലാതെ യാത്ര ചെയ്യുന്ന കുട്ടികൾക്കാണ് ഈ സേവനം ബാധകമാകുന്നത്.

അധിക ബാഗേജിന്റെ നിരക്ക് കിലോഗ്രാമിന് 700 രൂപയിൽ നിന്ന് 800 രൂപയായും പ്രയോറിറ്റി ചെക്ക്-ഇൻ, ബോർഡിംഗ് നിരക്ക് 450 രൂപയിൽ നിന്ന് 650 രൂപയായും ഉയർത്തി. ട്രാവൽ സർട്ടിഫിക്കറ്റ് ഫീസ് 200 രൂപയിൽ നിന്ന് 300 രൂപയാക്കി.

നിരക്ക് വർധനയിലൂടെ ഏകദേശം 90 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് ഇൻഡിഗോയുടെ കണക്കുകൂട്ടൽ. ഉയർന്ന വിമാന ഇന്ധന വിലയാണ് നിരക്ക് വർധനയ്ക്ക് കാരണമെന്നാണ് വിമാനക്കമ്പനികളുടെ വിശദീകരണം. മറ്റ് വിമാനക്കമ്പനികളും വിവിധ സേവനങ്ങളുടെ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix