കോട്ടയം: മുൻ എൽഡിഎഫ് സർക്കാരിന്റെയും മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും നയങ്ങളെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കള്ള് ചെത്ത് വ്യവസായത്തോടും തൊഴിലാളികളോടും സർക്കാർ ശരിയായ സമീപനം സ്വീകരിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. പരമ്പരാഗത കള്ള് ചെത്ത് തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
കള്ള് ഷാപ്പുകൾക്ക് ആരാധനാലയങ്ങളിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമുള്ള ദൂരപരിധി 400 മീറ്ററിൽ നിന്ന് കുറയ്ക്കണമെന്ന് സിപിഐ എൽഡിഎഫ് യോഗങ്ങളിൽ പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ നടപടി ഉണ്ടായില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
അതേസമയം, ബാറുകൾക്ക് 50 മീറ്റർ ദൂരപരിധി മാത്രമാക്കി നൽകിയതിലൂടെ ഷാപ്പുകളോടും ബാറുകളോടും വ്യത്യസ്ത സമീപനമാണ് സർക്കാർ സ്വീകരിച്ചതെന്നും ബിനോയ് വിശ്വം പറഞ്ഞു. നിലവിൽ കേരളത്തിലെ അബ്കാരി ഷോപ്പ് ചട്ടങ്ങളിൽ കള്ള് ഷാപ്പു



