Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നന്ദിഗ്രാമിന് പിന്നാലെ റെജിനഗറിലും സ്ഥാനാർഥി പിന്മാറി; മണിക്കൂറുകൾക്കകം തീരുമാനം മാറ്റി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി മമത ബാനർജി പക്ഷത്തിന് തിരിച്ചടിയായി റെജിനഗറിലെ സ്ഥാനാർഥി റബീഉൽ ആലം ചൗധരി സ്ഥാനാർഥിത്വം പിൻവലിച്ചു. മമത പക്ഷ സ്ഥാനാർഥി നന്ദിഗ്രാമിൽ നിന്ന് പിന്മാറിയതിന് പിന്നാലെയായിരുന്നു റെജിനഗറിലെ സംഭവവികാസം.

പാർട്ടി പ്രവർത്തകർ നേരിടുന്ന സമ്മർദവും പ്രചാരണത്തിനുള്ള ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടിയാണ് റബീഉൽ ആലം ചൗധരി ആദ്യം മത്സരത്തിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചത്. പാർട്ടിക്ക് ലഭിച്ച പുതിയ തെരഞ്ഞെടുപ്പ് ചിഹ്നം കുറഞ്ഞ സമയത്തിനുള്ളിൽ വോട്ടർമാർക്കിടയിൽ പരിചയപ്പെടുത്തുന്നതിലും പ്രയാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. നിരവധി പ്രവർത്തകർ അറസ്റ്റിലായതായും അദ്ദേഹം ആരോപിച്ചു.

എന്നാൽ മണിക്കൂറുകൾക്കകം റബീഉൽ ആലം ചൗധരി തീരുമാനം മാറ്റി. മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പൊലീസ് സുരക്ഷ ഉറപ്പുനൽകിയതും തീരുമാനമാറ്റത്തിന് കാരണമായതായി റിപ്പോർട്ടുകളുണ്ട്.

നന്ദിഗ്രാമിലെ മമത പക്ഷ സ്ഥാനാർഥി സഞ്ചിത പ്രധാൻ ഡേ വെള്ളിയാഴ്ച നാമനിർദേശ പത്രിക പിൻവലിച്ചിരുന്നു. തുടർന്ന് കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാന് മമത ബാനർജി പിന്തുണ പ്രഖ്യാപിച്ചു. മിലൻ പ്രധാൻ പിന്നീട് 2007ലെ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. അറസ്റ്റിനെതിരെ കോൺഗ്രസ് നേതാക്കൾ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിച്ചെങ്കിലും, കേസിന്റെ പശ്ചാത്തലത്തിലാണ് അറസ്റ്റെന്ന നിലപാടാണ് മറുപക്ഷം സ്വീകരിച്ചത്.

നന്ദിഗ്രാമിലും റെജിനഗറിലും ഒക്ടോബർ ആറിനാണ് ഉപതെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ ഒക്ടോബർ ഒൻപതിന് നടക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix