Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

25 ലക്ഷം രൂപ നിക്ഷേപ തട്ടിപ്പ് കേസ്; ആരോപണം നിഷേധിച്ച് മുൻ എംഎൽഎ പ്രമോദ് നാരായൺ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: സ്വകാര്യ സ്ഥാപനത്തിൽ ഓഹരിയും ഉയർന്ന ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ നിക്ഷേപിപ്പിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ വിശദീകരണവുമായി മുൻ റാന്നി എംഎൽഎ പ്രമോദ് നാരായൺ. തനിക്ക് ബന്ധമില്ലാത്ത ആരോപണത്തിലാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

2011ൽ കമ്പനി നിയമപ്രകാരമാണ് നൂറനാട്ട് സ്വകാര്യ സ്കൂൾ ആരംഭിച്ചതെന്ന് പ്രമോദ് നാരായൺ വ്യക്തമാക്കി. 2021ൽ എംഎൽഎയായപ്പോൾ സ്ഥാപനത്തിന്റെ ഡയറക്ടർ ബോർഡിൽ നിന്ന് രാജിവെച്ചിരുന്നു. അതിന് ശേഷം സ്ഥാപനവുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരു ചുമതലയുമില്ലെന്നും നിക്ഷേപകരുമായി ബന്ധപ്പെട്ട തർക്കത്തിൽ തനിക്ക് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നൂറനാട് സ്വദേശിയുടെ പരാതിയിലാണ് നൂറനാട് പൊലീസ് പ്രമോദ് നാരായണിനെ രണ്ടാം പ്രതിയാക്കി കേസെടുത്തത്. 2014-15 കാലയളവിലാണ് കേസിനാസ്പദമായ 25 ലക്ഷം രൂപ നിക്ഷേപിച്ചതെന്നാണ് പരാതി.
കേസിൽ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കൂടുതൽ അന്വേഷണത്തിന് ശേഷമേ കാര്യങ്ങൾ വ്യക്തമാകൂവെന്നും നൂറനാട് പൊലീസ് അറിയിച്ചു.

അതേസമയം, കേസിലെ ഒന്നാം പ്രതിയായ കെപിസിസി നിർവാഹക സമിതി അംഗം കെ. സാദിഖ് അലിയും മറ്റ് പ്രതികളും പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിനെതിരെ ചെങ്ങന്നൂർ ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix