Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

CMRL-എക്സാലോജിക് കേസ്; പോലീസ് അന്വേഷണത്തിൽ അന്തിമതീരുമാനം വൈകുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സി.എം.ആർ.എൽ.-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരായ പോലീസ് അന്വേഷണത്തിൽ തുടർനടപടികൾ വൈകുന്നു. ഇ.ഡി. നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താമെന്ന് ആഭ്യന്തര വകുപ്പ് തീരുമാനിച്ചെങ്കിലും, ബന്ധപ്പെട്ട ഫയലുകൾ സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറുന്നതിൽ കാലതാമസമുണ്ടായി.

അന്വേഷണത്തിന് അനുകൂലമായി അഡ്വക്കറ്റ് ജനറൽ, അഡീഷണൽ അഡ്വക്കറ്റ് ജനറൽ, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ എന്നിവരിൽനിന്ന് നിയമോപദേശം ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇ.ഡി.യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാമെന്നും അന്വേഷണം നടത്താമെന്നുമാണ് നിയമോപദേശത്തിലെ നിലപാട്.

എന്നാൽ നേരിട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമോ, പ്രാഥമിക അന്വേഷണം നടത്തണമോ, അന്വേഷണം ക്രൈംബ്രാഞ്ചിനാണോ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിനാണോ നൽകേണ്ടതെന്ന കാര്യത്തിൽ തുടർനടപടികൾ തീരുമാനിക്കേണ്ടതുണ്ട്.

അതേസമയം, സംസ്ഥാന പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസമുണ്ടായാൽ ഹൈക്കോടതിയെ സമീപിക്കുന്ന കാര്യം ഇ.ഡി. പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. പി.എം.എൽ.എയിലെ 66(2) വകുപ്പ് പ്രകാരം ഇ.ഡി. നേരത്തെ സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ടും അനുബന്ധ രേഖകളും കൈമാറിയിരുന്നു.

സി.എം.ആർ.എൽ.-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡി. ഉന്നയിച്ച ആരോപണങ്ങൾ പിണറായി വിജയൻ തള്ളിയിട്ടുണ്ട്. ഇടപാടുകൾ നിയമാനുസൃതമായ ബിസിനസ് ഇടപാടുകളാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix