Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വടകര MDMA കേസ്; മൂന്നാം പ്രതി കാവ്യയ്ക്ക് ജാമ്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ മൂന്നാം പ്രതി കാവ്യയ്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. സമാന സ്വഭാവമുള്ള കേസുകളിൽ കാവ്യ മുൻപ് പ്രതിയായിട്ടില്ലെന്നത് പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. കേസിലെ കുറ്റകൃത്യത്തിൽ തനിക്ക് പങ്കില്ലെന്നും സുഹൃത്താണ് തന്റെ അക്കൗണ്ട് വഴി പണമിടപാട് നടത്തിയതെന്നുമായിരുന്നു കാവ്യയുടെ വാദം. 58 ദിവസമായി ജയിലിൽ കഴിയുകയാണെന്നും കാവ്യയ്ക്കായി ഹാജരായ അഭിഭാഷകൻ എം.പി. പ്രിയേഷ് കുമാർ കോടതിയെ അറിയിച്ചു.

കുറിച്ചിട് ചേർക്കാട് സ്വദേശിയായ കാവ്യ പേരാമ്പ്ര ബിആർസിയിലെ അധ്യാപികയായിരുന്നു. കേസിലെ രണ്ടാം പ്രതിയും അധ്യാപികയുമായ കീർത്തനയ്ക്കും നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

വടകര സ്വദേശിയെ ലഹരിമരുന്ന് കേസിൽ പിടികൂടിയതോടെയാണ് അധ്യാപകരെ ഇടനിലക്കാരാക്കി ലഹരി വ്യാപാരം നടത്തിയെന്ന ആരോപണം പുറത്തുവന്നത്. പേരാമ്പ്ര ബിആർസിയിലെ സ്പെഷൽ എജ്യുക്കേറ്റർ മരുതോങ്കര സ്വദേശി കീർത്തന (31), ചെരുവാളൂർ സർക്കാർ എൽ.പി സ്കൂളിലെ ഓട്ടിസം സെന്റർ അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കെ. കാവ്യ (29), പേരാമ്പ്ര ബിആർസിയിലെ സ്പെഷൽ എജ്യുക്കേറ്റർ ആവള കുട്ടോത്ത് വലിയപറമ്പിൽ വി.പി. നീഷ്മ (30), ഇരിട്ടി സ്വദേശി ഓൺലൈൻ ഡെലിവറി ഏജന്റ് ജിജിൽ കുര്യാക്കോസ്, സഫ്വാൻ എന്നിവരാണ് കേസിൽ അറസ്റ്റിലായത്.

അറസ്റ്റിന് പിന്നാലെ കാവ്യ, കീർത്തന, നീഷ്മ എന്നിവരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix