Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പഴയ വോട്ടർ പട്ടിക ഉപയോഗിച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം; മമത ബാനർജി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പഴയ വോട്ടർ പട്ടിക ഉപയോഗിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി മമത ബാനർജി. വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ നടപടിയായ എസ്ഐആർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് മമതയുടെ പ്രതികരണം.

എസ്ഐആറിന് മുമ്പുള്ള വോട്ടർ പട്ടിക അടിസ്ഥാനമാക്കി സംസ്ഥാനത്ത് വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് മമത ആവശ്യപ്പെട്ടത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഫേസ്ബുക്ക് ലൈവിലൂടെ അവർ പ്രഖ്യാപിച്ചു.

കഴിഞ്ഞ പത്ത് മാസത്തിനിടെ എസ്ഐആർ ഉൾപ്പെടെയുള്ള കമ്മീഷൻ നടപടികളിൽ രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ 14 തവണ വിയോജിപ്പ് രേഖപ്പെടുത്തിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മമത തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.

ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് മമത ഉന്നയിച്ചത്. ബിജെപിയുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിച്ചെന്നും ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ട് കൊള്ള നടത്തിയെന്ന ആരോപണവും മമത ഉന്നയിച്ചു.

ഗ്യാനേഷ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്ത് തുടരുന്നിടത്തോളം രാജ്യവ്യാപക പ്രതിഷേധങ്ങൾ തുടരുമെന്നും മമത പറഞ്ഞു. ഇന്ത്യ സഖ്യത്തിലെ കക്ഷികൾ വിഷയം ചർച്ച ചെയ്തിട്ടുണ്ടെന്നും ഉടൻ യോഗം ചേരുമെന്നും അവർ വ്യക്തമാക്കി.

അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നതയുണ്ടായെന്ന റിപ്പോർട്ടിൽ കമ്മീഷൻ വിശദീകരണവുമായി രംഗത്തെത്തി. എസ്ഐആറുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ മൂന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും അംഗീകാരത്തോടെ ഏകകണ്ഠമായാണ് എടുത്തതെന്ന് കമ്മീഷൻ പ്രസ്താവനയിൽ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix