Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ശിവസൂര്യയുടെ തിരോധാനം; ആക്ഷൻ കമ്മിറ്റി രൂപീകരിക്കാനൊരുങ്ങി നാട്ടുകാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പെരിങ്ങത്തൂർ: കണ്ണൂർ പെരിങ്ങത്തൂരിൽ 17കാരനായ ശിവസൂര്യയെ കാണാതായിട്ട് 45 ദിവസം പിന്നിടുമ്പോഴും അന്വേഷണം ഫലം കാണാത്ത സാഹചര്യത്തിൽ ആക്ഷൻ കമ്മിറ്റി രൂപീകരിക്കാനൊരുങ്ങി നാട്ടുകാർ. ഇന്ന് വൈകീട്ട് ആദ്യ യോഗം ചേരും. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഓഗസ്റ്റ് എട്ടിനാണ് ചൊക്ലിയിലെ വീട്ടിൽ നിന്ന് ശിവസൂര്യയെ കാണാതായത്. ‘കാശിയിലേക്ക് പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തിൽ അലിയും’ എന്ന കുറിപ്പ് വീട്ടിൽ എഴുതി വച്ച ശേഷമാണ് കുട്ടി വീട്ടിൽനിന്ന് ഇറങ്ങിയത്. കൈയിൽ 3,000 രൂപയും രണ്ട് ജോഡി വസ്ത്രങ്ങളുമുണ്ടായിരുന്നതായാണ് വിവരം.

മൊബൈൽ ഫോൺ വാങ്ങിവെച്ചതുമായി ബന്ധപ്പെട്ട് മാതാപിതാക്കളുമായി ഉണ്ടായ പ്രശ്നത്തെ തുടർന്നാണ് ശിവസൂര്യ കാശിയിലേക്ക് പോകുന്നതായി കുറിപ്പ് എഴുതി വച്ചതെന്നാണ് കുടുംബം പറയുന്നത്. കൈയിലെ പണം തീരുമ്പോൾ മകൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു മാതാപിതാക്കൾ.

ശിവസൂര്യയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘം കേരളത്തിനകത്തും പുറത്തും വ്യാപകമായ പരിശോധന നടത്തിയിരുന്നു. പാലക്കാട്, കൊല്ലം, കോഴിക്കോട്, കാസർകോട് ജില്ലകൾക്ക് പുറമെ കർണാടകയിലെ മംഗളൂരു, മൈസൂരു എന്നിവിടങ്ങളിലും പരിശോധന നടത്തി. കാശിയിലും അന്വേഷണം നടത്തിയെങ്കിലും കാര്യമായ സൂചന ലഭിച്ചില്ല.

ശിവസൂര്യയുടെ ദൃശ്യങ്ങൾ ഒരു സിസിടിവി ക്യാമറയിലും കണ്ടെത്താൻ കഴിയാത്തതാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ഉത്തർപ്രദേശ് പൊലീസിന്റെ സഹായത്തോടെ കാശിയിലും പരിസര പ്രദേശങ്ങളിലുമായി നൂറിലധികം സിസിടിവി ക്യാമറകൾ പരിശോധിച്ചെങ്കിലും കുട്ടിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചില്ല.

ചൊക്ലി രാമവിലാസം സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് ശിവസൂര്യ. 45 ദിവസം പിന്നിട്ടിട്ടും കുട്ടിയെക്കുറിച്ച് വിവരമൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന ആവശ്യവുമായി നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix