Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ശബരിമല നെയ്യ് ക്രമക്കേട്; 17.14 ലക്ഷം രൂപയുടെ നഷ്ടം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ആടിയ ശിഷ്ടം നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിന് 17.14 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വിജിലൻസ് റിപ്പോർട്ട്. എന്നാൽ നഷ്ടം സംഭവിച്ച കൃത്യമായ രീതി വ്യക്തമല്ലെന്നും വ്യക്തിഗത ക്രിമിനൽ ഉത്തരവാദിത്തം തെളിയിക്കാനായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

43 പേരിൽ ഒരാൾ ഒഴികെ മറ്റാർക്കെതിരെയും തട്ടിപ്പ് വ്യക്തമാക്കുന്ന തെളിവുകൾ കണ്ടെത്താനായിട്ടില്ല. അതേസമയം, നെയ്യിന്റെ ഉൽപ്പാദനം, സംഭരണം, ഗതാഗതം, വിതരണം, വിൽപ്പന തുടങ്ങിയ ഘട്ടങ്ങളിൽ ഗുരുതരമായ വീഴ്ചകൾ ഉണ്ടായതായി വിജിലൻസ് ചൂണ്ടിക്കാട്ടി.

പുതുതായി നിയമിച്ച ജീവനക്കാരെ മതിയായ പരിശീലനമില്ലാതെ കൗണ്ടർ ചുമതലയിൽ നിയോഗിച്ചതും വീഴ്ചയായി റിപ്പോർട്ടിൽ പറയുന്നു. ടിക്കറ്റ് നൽകുന്നതും നെയ്യ് പാക്കറ്റ് നൽകുന്നതും ഒരേ ജീവനക്കാരാണ് ചെയ്യുന്നതെന്നും ഈ രീതി ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

നെയ്യ് സംഭരണ ടാങ്കുകൾ ശാസ്ത്രീയമായി കാലിബ്രേറ്റ് ചെയ്യണം. ഡിജിറ്റൽ ഫ്ലോ മീറ്ററും കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് സംവിധാനവും നിർബന്ധമാക്കണമെന്നും എല്ലാ കൗണ്ടറുകളിലും ഹൈ-ഡെഫിനിഷൻ സിസിടിവി സ്ഥാപിച്ച് ദൃശ്യങ്ങൾ 90 ദിവസം സൂക്ഷിക്കണമെന്നും വിജിലൻസ് നിർദേശിച്ചു.

വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി അനുമതി നൽകി. ദേവസ്വം ബോർഡിന് അച്ചടക്ക നടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. മൂന്ന് ആഴ്ചയ്ക്കകം പുതിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ (എസ്ഒപി) കോടതിയിൽ സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. മാനേജ്മെന്റ്, സാങ്കേതിക, ഭരണ മേഖലകളിലെ വിദഗ്ധരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതും പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix