Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ജ്വല്ലറിയിൽ നിന്ന് 3.85 കോടിയുടെ സ്വർണാഭരണങ്ങൾ തട്ടിയ അസി. മാനേജർ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: കറുകപുത്തൂരിലെ റുസിയ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ജ്വല്ലറിയിൽ നിന്ന് 3.85 കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ അസിസ്റ്റന്റ് മാനേജർക്കെതിരെ ചാലിശേരി പൊലീസ് കേസെടുത്തു. തിരുമിറ്റക്കോട് സ്വദേശി വിജേഷിനെതിരെയാണ് കേസ്. ജ്വല്ലറി ഉടമ ചാത്തന്നൂർ വെട്ടത്ത് പറമ്പിൽ വീട്ടിൽ കരീം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

2022 ഏപ്രിൽ ഒന്ന് മുതൽ 2026 സെപ്റ്റംബർ 20 വരെയുള്ള കാലയളവിൽ ഉടമയെയും മറ്റ് ജീവനക്കാരെയും അറിയിക്കാതെ വ്യാജ രേഖകളും മറ്റും ഉപയോഗിച്ച് സ്വർണാഭരണങ്ങൾ തട്ടിയെടുത്തെന്നാണ് പരാതി. രണ്ടര കിലോഗ്രാമിലധികം സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായും പരാതിയിൽ പറയുന്നു. ഇവയ്ക്ക് ഏകദേശം 3.85 കോടി രൂപ വിലവരുമെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

സെപ്റ്റംബർ 21ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ചാലിശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സർക്കിൾ ഇൻസ്പെക്ടർ കെ. കൃഷ്ണന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix