Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കുഫോസ് വിസി നിയമനക്കേസ്; കെ. റിജി ജോണിന്റെ കാലാവധി കഴിഞ്ഞതോടെ ഹർജികൾ തീർപ്പാക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: കേരള ഫിഷറീസ് സർവകലാശാല വൈസ് ചാൻസലറായി നിയമിതനായ കെ. റിജി ജോണിന്റെ കാലാവധി കഴിഞ്ഞതിനാൽ കേസ് തീർപ്പാക്കണമെന്ന് ചാൻസലർക്കുവേണ്ടി അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. ഇതോടെ ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് അരാധേ എന്നിവരടങ്ങിയ ബെഞ്ച് തീർപ്പാക്കി.

കേരള ഫിഷറീസ് സർവകലാശാല വൈസ് ചാൻസലർ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ മുൻ സംസ്ഥാന സർക്കാരും പുറത്താക്കപ്പെട്ട വൈസ് ചാൻസലർ കെ. റിജി ജോണുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. 2024ലാണ് ഹർജികൾ സുപ്രീം കോടതിയിലെത്തിയത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ വിവിധ ദിവസങ്ങളിൽ കേസ് ലിസ്റ്റ് ചെയ്തിരുന്നെങ്കിലും വിശദമായ വാദം നടന്നിരുന്നില്ല.

കേസ് പരിഗണിച്ചപ്പോൾ തന്നെ ചാൻസലറായ ഗവർണർക്കുവേണ്ടി ഹാജരായ അറ്റോർണി ജനറൽ, കെ. റിജി ജോണിന്റെ വൈസ് ചാൻസലർ കാലാവധി അവസാനിച്ചെന്നും അതിനാൽ കേസിൽ ഇനി പരിഗണിക്കാനുള്ള സാഹചര്യമില്ലെന്നും കോടതിയെ അറിയിച്ചു. കോടതി ഇതുമായി യോജിച്ചതിനെ തുടർന്നാണ് ഹർജികൾ തീർപ്പാക്കിയത്.

അതേസമയം, ഹർജികളിൽ ഉന്നയിച്ച നിയമപ്രശ്നങ്ങൾ ഉചിതമായ മറ്റ് കേസുകളിൽ ഉന്നയിക്കാനുള്ള അവസരം നൽകിയാണ് ഹർജികൾ തീർപ്പാക്കിയത്. 2021 ജനുവരിയിലാണ് കെ. റിജി ജോണിനെ അഞ്ച് വർഷത്തേക്ക് കുഫോസ് വൈസ് ചാൻസലറായി നിയമിച്ചത്. കാലാവധി 2026 ജനുവരിയിൽ അവസാനിച്ചു.

സർക്കാർ നിലപാട് അറിയാൻ രണ്ടാഴ്ച സമയം തേടിയിരുന്നു

കുഫോസ് വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതി രജിസ്ട്രാർക്ക് കത്ത് നൽകിയിരുന്നു. സർക്കാർ സ്റ്റാൻഡിങ് കൗൺസൽ സയ്യദ് മർസൂഖ് ബാഫഖിയാണ് കത്ത് നൽകിയത്. കേസിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് അറിയുന്നതിനാണ് സമയം ആവശ്യപ്പെട്ടതെന്ന് കത്തിൽ വ്യക്തമാക്കിയിരുന്നു.

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സർക്കാരിന്റെ കാലത്ത് മുൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലായിരുന്നു കേസിൽ സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായത്. കേരളത്തിലെ ഭരണമാറ്റത്തിന് പിന്നാലെ സർക്കാർ നിലപാടിൽ മാറ്റമുണ്ടാകുമോ എന്ന ചർച്ചകൾക്കിടെയാണ് കേസ് മാറ്റിവയ്ക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടത്.

സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റാൻഡിങ് കൗൺസൽ സയ്യദ് മർസൂഖ് ബാഫഖി സുപ്രീം കോടതിയിൽ ഹാജരായി. കെ. റിജി ജോണിനുവേണ്ടി സീനിയർ അഭിഭാഷകൻ ജയന്ത് മുത്തുരാജും അഭിഭാഷക ആൻ മാത്യുവും ഹാജരായി. എതിർകക്ഷിയായ കെ.കെ. വിജയനുവേണ്ടി അഭിഭാഷകൻ പി.എസ്. സുധീർ ഹാജരായി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix