Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വെങ്ങാട് തെരുവുനായ ഭീതി; അഞ്ചുവയസുകാരിയുൾപ്പെടെ രണ്ടുപേർക്ക് കടിയേറ്റു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: വെങ്ങാട് ഇല്ലിക്കോട് മേഖലയിൽ തെരുവുനായയുടെ ആക്രമണം തുടർച്ചയായതോടെ പ്രദേശവാസികൾ ഭീതിയിൽ. മണിക്കൂറുകളുടെ ഇടവേളയിൽ അഞ്ചുവയസുകാരിയുൾപ്പെടെ രണ്ടുപേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. സ്‌കൂളിലേക്ക് പോകാനായി വീട്ടുമുറ്റത്ത് നിന്ന കുട്ടിയെയും പിന്നീട് വീട്ടുമുറ്റത്ത് വാഹനം കഴുകുകയായിരുന്ന 49കാരനെയുമാണ് നായ ആക്രമിച്ചത്.

ഇല്ലിക്കോട് പന്തായിൽ ശാനിലിന്റെ മകൾ ഹനന്യയ്ക്കാണ് ആദ്യം കടിയേറ്റത്. വെങ്ങാട് ടിആർകെ യു.പി. സ്‌കൂളിലെ എൽ.കെ.ജി വിദ്യാർഥിനിയായ ഹനന്യ ബുധനാഴ്ച രാവിലെ 9.30ഓടെ സ്‌കൂളിലേക്ക് പോകുന്നതിനായി വീട്ടുമുറ്റത്ത് നിൽക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഇടതുകൈയിലെ വിരലിന് ആഴത്തിലുള്ള മുറിവേറ്റ കുട്ടിയെ ഉടൻ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഉച്ചയ്ക്ക് 2.40ഓടെ ശിവമംഗലം ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പരിയങ്ങാട്ട് ബാലസുബ്രഹ്‌മണ്യനെയും (49) ഇതേ നായ ആക്രമിച്ചു. വീട്ടുമുറ്റത്ത് വാഹനം കഴുകുന്നതിനിടെ എത്തിയ നായ ഇടതുകൈയിൽ കടിക്കുകയായിരുന്നു. നാല് മുറിവുകളേറ്റ ബാലസുബ്രഹ്‌മണ്യൻ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.

ഒരേ ദിവസം പ്രദേശത്ത് രണ്ടുപേരെ ആക്രമിച്ചതോടെ തെരുവുനായ ശല്യത്തിനെതിരെ നാട്ടുകാർക്കിടയിൽ ആശങ്ക ശക്തമായി. കുട്ടികളും പ്രായമായവരും കാൽനടയാത്രക്കാരുമടക്കം പുറത്തിറങ്ങാൻ ഭയപ്പെടുന്ന സാഹചര്യമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. വീടുകളുടെ പരിസരങ്ങളിലും റോഡരികിലും തെരുവുനായകൾ കൂട്ടത്തോടെ എത്തുന്നത് പതിവായതായും നാട്ടുകാർ ആരോപിച്ചു.

ആക്രമണകാരിയായ നായയെ കണ്ടെത്തി പിടികൂടുന്നതിനും പ്രദേശത്തെ തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix