Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വളർത്തുപൂച്ചയോട് ക്രൂരത; യുഎഇയിൽ യുവാവിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബായ്: വളർത്തുപൂച്ചയോട് അതിക്രമം കാണിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് യുഎഇയിലെ മൃഗസംരക്ഷണ സംഘടനകളും മൃഗസ്നേഹികളും രംഗത്ത്. ഗ്രേ നിറത്തിലുള്ള പൂച്ചയുടെ കഴുത്തിൽ കാൽ അമർത്തുകയും കത്തി കാണിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ യുകെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘റിമോട്ട് റെസ്ക്യൂസ്’, ‘യുഎഇ അനിമൽ കമ്മ്യൂണിറ്റി’ എന്നീ സംഘടനകൾ ദുബായ് പൊലീസിന്റെ സൈബർ ക്രൈം വിഭാഗത്തിലും മറ്റ് ബന്ധപ്പെട്ട അധികൃതർക്കും പരാതി നൽകി. വീഡിയോ വ്യാപകമായി പ്രചരിക്കുകയും പ്രതിഷേധം ശക്തമാകുകയും ചെയ്തതോടെ യുവാവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ മാപ്പപേക്ഷിച്ചു.

താൻ ഏറെ സ്നേഹിക്കുന്ന സ്വന്തം പൂച്ചയാണിതെന്നും ചെയ്തത് തമാശ മാത്രമായിരുന്നെന്നും യുവാവ് കുറിച്ചു. സംഭവത്തിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നതായും ഇനിയൊരിക്കലും ഇത്തരം വീഡിയോകൾ ചെയ്യില്ലെന്നും ഇയാൾ വ്യക്തമാക്കി.

എന്നാൽ ഇത്തരം പ്രവൃത്തികളെ തമാശയായി കാണാനാകില്ലെന്നും മൃഗങ്ങൾക്കെതിരായ അതിക്രമങ്ങൾ നിസ്സാരവൽക്കരിക്കരുതെന്നും മൃഗസംരക്ഷണ പ്രവർത്തകർ പറഞ്ഞു.

യുഎഇയിൽ മൃഗങ്ങളോടുള്ള ക്രൂരത തടയാൻ ശക്തമായ നിയമങ്ങളാണ് നിലവിലുള്ളത്. വളർത്തുമൃഗങ്ങളെ പീഡിപ്പിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർക്ക് 5,000 ദിർഹം വരെ പിഴ ചുമത്താം. അശ്രദ്ധ മൂലം മറ്റൊരാളുടെ മൃഗത്തിന് പരിക്കേറ്റാൽ 3,000 ദിർഹം വരെയും മൃഗം ചത്താൽ 10,000 ദിർഹം വരെയും പിഴ ഈടാക്കാം. വളർത്തുമൃഗങ്ങൾക്ക് ആവശ്യമായ ഭക്ഷണം, പാർപ്പിടം, വൈദ്യസഹായം എന്നിവ ഉറപ്പാക്കേണ്ടത് ഉടമകളുടെ ഉത്തരവാദിത്തമാണ്.

2026-ൽ മൃഗസംരക്ഷണത്തിനും തെരുവ് മൃഗങ്ങളുടെ പരിപാലനത്തിനുമായി യുഎഇയിൽ വിവിധ നടപടികളും നടപ്പാക്കി. ഫെബ്രുവരി മുതൽ അബുദാബിയിൽ പൂച്ചകളെയും നായ്ക്കളെയും ‘അനിമൽ ഓണർ സിസ്റ്റം’ വഴി രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാക്കി. രജിസ്ട്രേഷനിൽ വീഴ്ച വരുത്തുന്നവർക്ക് 1,000 ദിർഹം വരെ പിഴ ചുമത്തും.

ദുബായ് മുനിസിപ്പാലിറ്റി വർസാനിൽ തെരുവ് മൃഗങ്ങൾക്കായി ഷെൽട്ടറും പുനരധിവാസ കേന്ദ്രവും തുറന്നിട്ടുണ്ട്. തെരുവ് മൃഗങ്ങൾക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കുന്നതിനായി ദുബായിൽ 12 എ.ഐ അധിഷ്ഠിത ഭക്ഷണ വിതരണ കേന്ദ്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix