മലപ്പുറം: ഒറ്റയ്ക്ക് കഴിയുന്ന അയൽവാസിയുടെ അച്ഛന് ഭക്ഷണം നൽകിയതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിൽ കലാശിച്ച് ദമ്പതികൾക്ക് വെട്ടേറ്റു. ചെറ്റിപ്പാടം പൊട്ടി പുത്തൻവീട്ടിൽ ജിബിനും ഭാര്യ സുജനയ്ക്കുമാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ജിബിന്റെയും സുജനയുടെയും അയൽവാസിയായ കളത്തിൽ സുധീഷ് (31)നെ പൂക്കോട്ടുംപാടം പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം.
പരിക്കേറ്റ ജിബിനെയും സുജനയെയും നിലമ്പൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിബിന്റെ തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെയാണ് സുജനയുടെ നെറ്റിയിൽ വെട്ടേറ്റത്. മുറിവിന് ഏഴ് തുന്നലുകൾ വേണ്ടിവന്നതായി ബന്ധുക്കൾ പറഞ്ഞു.
സുജനയുടെ മൊഴി പ്രകാരം, ഒറ്റയ്ക്ക് കഴിയുന്ന സുധീഷിന്റെ അച്ഛൻ അപ്പുണ്ണിക്ക് ഓണത്തോടനുബന്ധിച്ച് ഭക്ഷണം നൽകിയതാണ് തർക്കത്തിന് തുടക്കം. ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട് നേരത്തെയും അയൽവാസികൾക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നതായി പറയുന്നു.
തങ്ങളുടെ കുടുംബം ഭക്ഷണം നൽകുന്നതിനാലാണ് അച്ഛൻ തനിക്ക് സ്ഥലം നൽകാത്തതെന്ന് ആരോപിച്ച് സുധീഷ് പ്രകോപിതനായെന്നാണ് സുജനയുടെ ആരോപണം. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കമുണ്ടായി.
അതേസമയം, ജോലി കഴിഞ്ഞ് സമീപത്തെ പുഴയിൽ കുളിക്കാൻ പോയ സുധീഷിന്റെ പിന്നാലെ ജിബിൻ കത്തിയുമായി എത്തി ഭീഷണിപ്പെടുത്തിയെന്നും പിന്നീട് വീട്ടിലെത്തി അസഭ്യം പറഞ്ഞെന്നുമാണ് സുധീഷിന്റെ ഭാഗത്തുനിന്നുള്ള ആരോപണം.
തുടർന്ന് ക്ഷുഭിതനായ സുധീഷ് കൈയിലുണ്ടായിരുന്ന കൈക്കോട്ടും കോടാലിയും ഉപയോഗിച്ച് ജിബിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിലാണ് ജിബിന് തലയിലും കൈയിലും പരിക്കേറ്റത്. ജിബിനെ പിടിച്ചുമാറ്റുന്നതിനിടെയാണ് സുജനയ്ക്കും പരിക്കേറ്റത്.
നാട്ടുകാർ ഇടപെട്ടാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ഇരു ഭാഗത്തുനിന്നുമുള്ള ആരോപണങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവസ്ഥലത്തെത്തി പൊലീസ് വിവരങ്ങൾ ശേഖരിക്കുകയും തർക്കത്തിന്റെ പശ്ചാത്തലം അന്വേഷിക്കുകയും ചെയ്തു. സുധീഷിനെ കസ്റ്റ



