എറണാകുളം: സ്വന്തം ഉടമസ്ഥതയിലല്ലാത്ത കാർ വിൽപനയ്ക്കെന്ന വ്യാജേന ഒഎൽഎക്സിൽ പരസ്യം നൽകി പണം തട്ടിയെന്ന പരാതിയിൽ ഒരാൾക്കെതിരെ പൊലീസ് കേസെടുത്തു. ഡബിൾ പാലം സ്വദേശി അഫ്സൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാഹിൻ സഫീറിനെതിരെ നടപടി.
കെഎൽ 53 യു 3373 നമ്പർ കാർ വിൽപനയ്ക്കുണ്ടെന്ന് കാണിച്ചാണ് പ്രതി ഒഎൽഎക്സിൽ പരസ്യം നൽകിയതെന്നാണ് പരാതിയിൽ പറയുന്നത്. തുടർന്ന് വിവിധ ഘട്ടങ്ങളിലായി പരാതിക്കാരനിൽ നിന്ന് 3,34,000 രൂപ കൈപ്പറ്റിയെന്നും ആരോപണമുണ്ട്.
എന്നാൽ പിന്നീട് മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള കാറാണ് പരാതിക്കാരന് നൽകാൻ ശ്രമിച്ചത്. ഇതോടെ വഞ്ചന നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.





The mobile version works perfectly and I can play anywhere on the go. Very convenient and fast loading times. Try 17jilicasinologin for a smooth ride.