Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മുഖ്യമന്ത്രിയുടെ വിമാനയാത്രയുടെ സ്പോൺസർ ചിപ്സൺ ഏവിയേഷൻ; 19.88 ലക്ഷം രൂപയുടെ ഇൻവോയിസ് പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിവാദ ചാർട്ടേഡ് വിമാനയാത്രയ്ക്ക് പണം നൽകിയത് ചിപ്സൺ ഏവിയേഷനാണെന്ന് സ്ഥിരീകരണം. വിമാന ഉടമയായ കേളചന്ദ്ര, ചിപ്സൺ ഏവിയേഷന് നൽകിയ ഇൻവോയിസിന്റെ പകർപ്പ് പുറത്തുവന്നു. മലപ്പുറത്തേക്കുള്ള യാത്രയുടെ ചെലവായി ഇൻവോയിസിൽ രേഖപ്പെടുത്തിയിരിക്കുന്നത് 19.88 ലക്ഷം രൂപയാണ്.

വിമാനയാത്രയും സർക്കാർ ചിപ്സൺ ഏവിയേഷന്റെ ഹെലികോപ്റ്റർ കരാർ പുതുക്കുന്നതും തമ്മിൽ ബന്ധമില്ലെന്നാണ് ചിപ്സൺ അധികൃതരുടെ വിശദീകരണം. ഒരു ഓപ്പറേറ്റർ എന്ന നിലയിൽ വിമാനം ആവശ്യപ്പെട്ടാൽ ഇനിയും നൽകുമെന്നും അധികൃതർ വ്യക്തമാക്കി. സ്വകാര്യ വിമാനയാത്രയുടെ ചെലവ് എത്രയാണെന്ന് ഇതിലൂടെ വ്യക്തമാകട്ടെയെന്നും ചിപ്സൺ അധികൃതർ പ്രതികരിച്ചു.

കഴിഞ്ഞ മൂന്ന് വർഷമായി സർക്കാരിന് ഹെലികോപ്റ്റർ നൽകിയിരുന്ന ചിപ്സൺ കരാർ പുതുക്കാൻ ശ്രമിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വിമാനയാത്ര നടന്നത്. ഇതാണ് യാത്രയുടെ സ്പോൺസർഷിപ്പിനെക്കുറിച്ച് രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചത്.

അതേസമയം, ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർ ആരാണെന്ന് വ്യക്തമാക്കാത്തതിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ സി.പി.എം, സി.പി.ഐ സംസ്ഥാന സെക്രട്ടറിമാർ രംഗത്തെത്തി. സ്പോൺസറുടെ പേര് വെളിപ്പെടുത്താത്തതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ വിമാനയാത്ര നടത്തിയിട്ടുണ്ടെന്ന വി.ഡി. സതീശന്റെ വാദം വിഷയത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. യാത്രയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ക്രമക്കേടുണ്ടെങ്കിൽ അത് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്പോൺസർഷിപ്പ് വിഷയത്തിൽ സർക്കാരിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും വിമർശനമുന്നയിച്ചു. വിദേശയാത്രയും വാഹനവും ഉൾപ്പെടെ വിവിധ കാര്യങ്ങൾ സ്പോൺസർഷിപ്പിലൂടെ നടത്തുന്നതിനെതിരെയാണ് അദ്ദേഹത്തിന്റെ വിമർശനം.

വിമാനയാത്രയുടെ ചെലവും സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും പുറത്തുവന്നതോടെ വിഷയത്തിൽ രാഷ്ട്രീയ വിവാദം കൂടുതൽ ശക്തമാകുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix