Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വീട്ടുമുറ്റത്ത് നിർത്തിയ ബൈക്ക് മോഷ്ടിച്ചു; യുവാവ് അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: വീട്ടുമുറ്റത്തെ കാർപോർച്ചിൽ നിർത്തിയിരുന്ന ബൈക്ക് മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മൂർക്കനാട് വെങ്ങാട് സ്വദേശി മുഹമ്മദ് ഷഹൽ (23) ആണ് വളാഞ്ചേരി പൊലീസിന്റെ പിടിയിലായത്. സെപ്റ്റംബർ 11-ന് രാത്രിയിലാണ് വെണ്ടല്ലൂർ സ്വദേശിയുടെ വീട്ടിൽ നിന്ന് ബൈക്ക് മോഷണം പോയത്. കാർപോർച്ചിൽ നിർത്തിയിരുന്ന ബൈക്ക് കാണാതായതിനെ തുടർന്ന് വീട്ടുകാർ വളാഞ്ചേരി പൊലീസിൽ പരാതി നൽകി.

തുടർന്ന് പൊലീസ് സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു. മോഷണത്തിന് ശേഷം ബൈക്ക് പോയ വഴികളും പ്രതിയുടെ നീക്കങ്ങളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

അന്വേഷണത്തിനിടെ മോഷണം പോയ ബൈക്ക് വളാഞ്ചേരി അത്തിപ്പറ്റയിൽ നിന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് സിസിടിവി ദൃശ്യങ്ങളും മറ്റ് അന്വേഷണ വിവരങ്ങളും പരിശോധിച്ചാണ് മുഹമ്മദ് ഷഹലിലേക്ക് പൊലീസ് എത്തിയത്.

കഴിഞ്ഞ ദിവസം രാത്രി കുഞ്ഞിപ്പുരയിൽ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും മോഷണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങള

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix