Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ശശിധരൻ കർത്തയിൽ നിന്ന് പണം വാങ്ങിയ ‘തങ്ങൾ’ ആരെന്ന് കെ.ടി. ജലീൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: സിഎംആർഎൽ മുൻ എം.ഡി ശശിധരൻ കർത്തയിൽ നിന്ന് സംഭാവന കൈപ്പറ്റിയതായി പറയുന്ന പട്ടികയിലെ ‘തങ്ങൾ’ ആരാണെന്ന് മുൻമന്ത്രി കെ.ടി. ജലീൽ. ബിജെപി നേതാവ് ഷോൺ ജോർജ് പുറത്തുവിട്ട പട്ടിക ചൂണ്ടിക്കാട്ടിയാണ് ജലീലിന്റെ പ്രതികരണം.

പട്ടികയിൽ ആദ്യ പേര് മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റേതാണെന്നും അതിന് ശേഷം ‘തങ്ങൾ’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ജലീൽ പറഞ്ഞു. ഇബ്രാഹിംകുഞ്ഞിന്റെ പേരിന് പിന്നാലെ പരാമർശിച്ചിരിക്കുന്ന ‘തങ്ങൾ’ ആരാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിൽ അറിയപ്പെടുന്ന മൂന്ന് പ്രമുഖ ‘തങ്ങൾമാർ’ ഉണ്ടെന്നാണ് ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്. മുസ്ലിം ലീഗ് അധ്യക്ഷൻ, സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങൾ, കേരള മുസ്ലിം ജമാഅത്ത് അധ്യക്ഷൻ ഖലീൽ തങ്ങൾ എന്നിവരെയാണ് അദ്ദേഹം പരാമർശിച്ചത്.

ജിഫ്രി തങ്ങളോ ഖലീൽ തങ്ങളോ ആകാൻ സാധ്യതയില്ലെന്നും ജലീൽ കുറിച്ചു. അങ്ങനെയെങ്കിൽ പട്ടികയിൽ പറയുന്ന ആത്മീയ-രാഷ്ട്രീയ ‘തങ്ങൾ’ ആരാണെന്ന ചോദ്യത്തിന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഉത്തരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഷോൺ ജോർജ് പുറത്തുവിട്ട പട്ടികയിൽ വിവിധ രാഷ്ട്രീയ നേതാക്കളുടെ പേരുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. പട്ടികയിലെ പേരുകളും രേഖകളുടെ യാഥാർഥ്യവും സംബന്ധിച്ച് കൂടുതൽ അന്വേഷണം ആവശ്യമായ സാഹചര്യത്തിലാണ് രാഷ്ട്രീയ പ്രതികരണങ്ങൾ തുടരുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix