Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; മലയോര മേഖലകളിൽ അതീവ ജാഗ്രത

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദത്തിന്റെ സ്വാധീനഫലമായി സെപ്റ്റംബർ 24 വൈകീട്ട് മുതൽ 25 പകൽ വരെ വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണം. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

വ്യാഴാഴ്ച രാത്രി മലയോര മേഖലകളിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കണം. മണ്ണിടിച്ചിൽ സാധ്യതയുള്ള റോഡുകളിലൂടെയുള്ള യാത്രയും ഒഴിവാക്കണം. ശക്തമായ മഴയോ കാറ്റോ അനുഭവപ്പെടുന്ന സാഹചര്യത്തിൽ സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരണമെന്നും നിർദേശമുണ്ട്.

താഴ്ന്ന പ്രദേശങ്ങളിലും വെള്ളം പെട്ടെന്ന് കയറാൻ സാധ്യതയുള്ള മേഖലകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ സാഹചര്യത്തിൽ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥലങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറണം. ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള നിർദേശം ലഭിച്ചാൽ സഹകരിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

മഴ ശക്തമാകുമ്പോൾ പുഴകൾ, തോടുകൾ, വെള്ളക്കെട്ടുകൾ എന്നിവയുടെ സമീപത്തേക്ക് പോകരുത്. ശക്തമായ കാറ്റുള്ളപ്പോൾ മരങ്ങൾ, വൈദ്യുതി പോസ്റ്റുകൾ, പരസ്യബോർഡുകൾ എന്നിവയ്ക്ക് സമീപം നിൽക്കുന്നതും ഒഴിവാക്കണം. പൊട്ടിവീണ വൈദ്യുതി ലൈനുകളുടെ സമീപത്തേക്ക് പോകരുതെന്നും വൈദ്യുതി സംബന്ധമായ അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

അടിയന്തര സാഹചര്യങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജില്ലാ ഭരണകൂടം, ദുരന്തനിവാരണ സംവിധാനങ്ങൾ എന്നിവയുടെ നിർദേശങ്ങൾ പാലിക്കണം. ഔദ്യോഗിക സംവിധാനങ്ങളിലൂടെ ലഭിക്കുന്ന കാലാവസ്ഥാ മുന്നറിയിപ്പുകൾ മാത്രം വിശ്വസിക്കുകയും സ്ഥിരീകരിക്കാത്ത സന്ദേശങ്ങൾ പ്രചരിപ്പിക്കാതിരിക്കുകയും ചെയ്യണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix