Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വഴിത്തർക്കത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്തിയ കേസ്; സഹോദരിക്കും മക്കൾക്കും ജീവപര്യന്തം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വഴിത്തർക്കത്തെ തുടർന്ന് യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ സഹോദരിക്കും രണ്ട് മക്കൾക്കും ജീവപര്യന്തം കഠിന തടവ്. വെട്ടുകാട് സ്വദേശി സാബുവിനെ കൊലപ്പെടുത്തിയ കേസിലാണ് സഹോദരി സതീദേവി (50), മക്കളായ നിധീഷ് (35), രതീഷ് (30) എന്നിവർക്ക് ശിക്ഷ വിധിച്ചത്.

ജീവപര്യന്തം തടവിന് പുറമെ എട്ട് വർഷം അധിക തടവും കോടതി വിധിച്ചു. മൂന്ന് പ്രതികളും ചേർന്ന് 3.5 ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും തിരുവനന്തപുരം ഏഴാം അഡീഷണൽ ജില്ലാ കോടതി ജഡ്ജി അനിറ്റ് ജോസഫ് ഉത്തരവിട്ടു.

സാബുവും സഹോദരി സതീദേവിയും അടുത്തടുത്ത വീടുകളിലായിരുന്നു താമസിച്ചിരുന്നത്. വഴിത്തർക്കത്തെ തുടർന്ന് 2021 ഒക്ടോബർ 25നാണ് സാബുവിനെ സതീദേവിയും മക്കളും ചേർന്ന് ആക്രമിച്ചത്. കമ്പിപ്പാരയും ഇടിവളയും ഉപയോഗിച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ സാബുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ 2021 ഡിസംബർ 31ന് സാബു മരിച്ചു.

വലിയതുറ പൊലീസ് ഇൻസ്പെക്ടർമാരായ ആർ. പ്രകാശും സതികുമാറും ചേർന്നാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷൻ 43 സാക്ഷികളെ വിസ്തരിക്കുകയും 60 രേഖകൾ ഹാജരാക്കുകയും ചെയ്തു. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വേണി കെ. പ്രോസിക്യൂഷന് വേണ്ടി ഹാജരായി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix