Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കുമ്പളങ്ങിയിൽ കോൺക്രീറ്റ് പാലം തകർന്നു; രണ്ടുപേർ തോട്ടിൽ വീണു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എറണാകുളം: കുമ്പളങ്ങി പഞ്ചായത്തിലെ പുത്തൻകരിയെയും മുരിക്കുതറയെയും ബന്ധിപ്പിച്ചിരുന്ന കോൺക്രീറ്റ് പാലം തകർന്നുവീണു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. പാലത്തിലൂടെ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് പേർ പാലം തകർന്നതോടെ ആഴമുള്ള തോട്ടിലേക്ക് വീണു.

കുമ്പളങ്ങി സ്വദേശി മിഥുൻ, എഴുപുന്ന സ്വദേശി ക്ലിന്റൺ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. പാലം തകർന്ന ഉടൻ നാട്ടുകാർ സ്ഥലത്തെത്തി ഇരുവരെയും രക്ഷപ്പെടുത്തി. തോട്ടിൽ വീണ ബൈക്ക് കയർ ഉപയോഗിച്ച് കെട്ടിയാണ് പിന്നീട് കരയിലെത്തിച്ചത്.

ഏകദേശം 40 വർഷം പഴക്കമുള്ള പാലം ഏറെക്കാലമായി തകർച്ചയുടെ അവസ്ഥയിലായിരുന്നു. പാലം തകരാതിരിക്കാൻ കല്ലുകൾ ഉപയോഗിച്ച് താങ്ങ് നൽകിയിരുന്നു. രണ്ട് മീറ്റർ മാത്രം വീതിയുള്ള പാലത്തിലൂടെ ബൈക്ക് കയറ്റരുതെന്ന് നേരത്തെ നിർദേശം നൽകിയിരുന്നതായി വാർഡ് മെംബർ അനഘാ ജോസ് പറഞ്ഞു.

പ്രദേശവാസികൾ സാധാരണയായി പാലത്തിലൂടെ ബൈക്കിൽ യാത്ര ചെയ്യാറില്ലെന്നും പ്രദേശത്തെക്കുറിച്ച് പരിചയമില്ലാത്തവർ ബൈക്കിൽ പാലത്തിലേക്ക് കയറിയതാണ് അപകടത്തിന് കാരണമെന്നും വാർഡ് മെംബർ വ്യക്തമാക്കി.

മുരിക്കുതറയിൽ 15ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവരുടെ പ്രധാന യാത്രാമാർഗമായിരുന്ന പാലം തകർന്നതോടെ യാത്രയും ബുദ്ധിമുട്ടിലായി. വിദ്യാർഥികളും രോഗികളും ഉൾപ്പെടെയുള്ളവർ ഏറെ പ്രയാസം നേരിടുന്നുണ്ട്. പുതിയ പാലം നിർമിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും എംഎൽഎ ഫണ്ടിൽ ഉൾപ്പെടുത്തി പാലം നിർമിക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും അനഘാ ജോസ് അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix