Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അട്ടപ്പാടിയിൽ വൻ കഞ്ചാവ് വേട്ട; 7,300 ചെടികൾ നശിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: അട്ടപ്പാടിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ 7,300 കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു. പുതൂർ പഞ്ചായത്തിലെ പൊന്നക്കൽ മലയിലാണ് രണ്ട് സ്ഥലങ്ങളിലായി കഞ്ചാവ് കൃഷി കണ്ടെത്തിയത്.

ചെങ്കുത്തായ മലകളിലൂടെ ഏഴ് മണിക്കൂറിലധികം യാത്ര ചെയ്താണ് പൊലീസ് സംഘം കൃഷിയിടങ്ങളിൽ എത്തിയത്. പൊന്നക്കൽ മലയ്ക്കും അംഗണ്യൻ ചോലയ്ക്കും ഇടയിലായി 160 തടങ്ങളിലായി ഒന്നര മാസം പ്രായമായ ഏകദേശം 1,600 കഞ്ചാവ് തൈകൾ കണ്ടെത്തി.

പൊന്നക്കൽ മലയുടെ കിഴക്കുഭാഗത്ത് 475 തടങ്ങളിലായി പൂർണ വളർച്ചയെത്തി പൂത്തുനിൽക്കുന്ന 5,700 കഞ്ചാവ് ചെടികളും കണ്ടെത്തി. ഇവയെല്ലാം പൊലീസ് നശിപ്പിച്ചു. ട്രിപ്പ് ഇറിഗേഷൻ സംവിധാനം ഉപയോഗിച്ചാണ് കഞ്ചാവ് ചെടികൾക്ക് വെള്ളം എത്തിച്ചിരുന്നത്. കഞ്ചാവ് കൃഷി നടത്തിയവരെ കണ്ടെത്തുന്നതിനായി പുതൂർ പൊലീസ് അന്വേഷണം ശക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix