Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കാസർകോട് 15കാരന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർകോട്: പൈവളിഗെ ബായാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തിയ 15കാരന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി കുടുംബത്തിന്റെ പരാതി. കാൽവിരലിലെ അലർജിയെ തുടർന്ന് ചികിത്സയ്ക്കെത്തിയ കുട്ടിക്കാണ് ജൂലൈയിൽ കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക് മരുന്ന് നൽകിയതെന്നാണ് ആരോപണം.

ഡോക്ടർ കുറിച്ചുനൽകിയ മരുന്ന് ആശുപത്രിയിലെ ഫാർമസിയിൽ നിന്നാണ് കുട്ടി വാങ്ങിയത്. മൂന്ന് ദിവസം മരുന്ന് കഴിച്ച ശേഷമാണ് മരുന്നിന്റെ കാലാവധി കഴിഞ്ഞതായി കുടുംബം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് രക്ഷിതാക്കൾ ആശുപത്രിയിലെത്തി വിവരം അറിയിച്ചെങ്കിലും ഡോക്ടർ വിഷയം ഗൗരവമായി എടുത്തില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതിന് പിന്നാലെ കുടുംബം ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി.

അതേസമയം, സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പ്രമേഹം, ഉയർന്ന രക്തസമ്മർദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾക്ക് പുറമെ കീമോതെറാപ്പി, അപസ്മാരം തുടങ്ങിയ രോഗങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നുകൾക്കും ക്ഷാമം നേരിടുന്നതായാണ് വിവരം.

മരുന്ന് ക്ഷാമം പരിഹരിക്കുന്നതിനായി ആശുപത്രികൾക്ക് പ്രാദേശികമായി മരുന്നുകൾ വാങ്ങാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, സർക്കാർ ആശുപത്രികളിൽ വലിയ കുടിശ്ശിക നിലനിൽക്കുന്നതിനാൽ സ്വകാര്യ വിതരണക്കാർ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും നൽകാൻ തയ്യാറാകാത്ത സാഹചര്യമുണ്ടെന്നാണ് അധികൃതർ പറയുന്നത്.

അടുത്തയാഴ്ചയോടെ പുതിയ മരുന്ന് സ്റ്റോക്ക് എത്തുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. എന്നാൽ പുതിയ സ്റ്റോക്ക് സമയബന്ധിതമായി എത്തിയില്ലെങ്കിൽ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാകുമെന്ന് ആശുപത്രി അധികൃതർ വകുപ്പിനെ അറിയിച്ചിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix