Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പ്രളയ ധനസഹായ വിതരണം ഇനി താലൂക്ക് തലത്തിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയ ധനസഹായ വിതരണം ഇനി താലൂക്ക് തലത്തിൽ നടത്താൻ സർക്കാർ തീരുമാനം. ജില്ലാ കളക്ടറേറ്റുകൾ വഴി ധനസഹായം വിതരണം ചെയ്യുന്നത് കാലതാമസത്തിന് കാരണമാകുന്നതിനാലാണ് നടപടി. ധനസഹായ വിതരണത്തിന്റെ പൂർണ ചുമതല തഹസിൽദാർമാർക്ക് നൽകി ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി.

ജില്ലാ കളക്ടർമാർക്ക് സർക്കാർ ഫണ്ട് കൈമാറിയ ശേഷം തഹസിൽദാർമാർ മുഖേന ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക നൽകും. കൂടുതൽ വേഗത്തിൽ ധനസഹായം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഈ വർഷത്തെ കാലവർഷക്കെടുതിയിൽ നാശനഷ്ടം നേരിട്ടവർക്കാണ് അടിയന്തര ദുരിതാശ്വാസ ധനസഹായം അനുവദിച്ചിരിക്കുന്നത്. പ്രളയജലം കയറി ദുരിതം അനുഭവിച്ച കുടുംബങ്ങൾക്ക് പ്രതിദിനം 300 രൂപ വീതം ഏഴ് ദിവസത്തേക്കുള്ള സഹായം ലഭിക്കും.

വീടുകൾ വൃത്തിയാക്കുന്നതിനും വാണിജ്യ, വ്യവസായ സ്ഥാപനങ്ങൾക്കും ഹോംസ്റ്റേകൾക്കും 10,000 രൂപ വീതം അടിയന്തര ധനസഹായവും അനുവദിച്ചിട്ടുണ്ട്. വലിയ തോതിൽ അപേക്ഷകൾ ലഭിച്ചതോടെ ജില്ലാ കളക്ടർമാർ മുഖേന ധനസഹായം വിതരണം ചെയ്യുന്നതിൽ കാലതാമസം നേരിടുന്നതായി ലാൻഡ് റവന്യൂ കമ്മീഷണർ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് 2018-19ലെ പ്രളയകാലത്ത് സ്വീകരിച്ച രീതിയിൽ താലൂക്ക് തലത്തിൽ വിതരണം നടത്താൻ തീരുമാനിച്ചത്. ധനസഹായ വിതരണം വേഗത്തിലാക്കുന്നതിനായി ആവശ്യമായ സോഫ്റ്റ്‌വെയർ മാറ്റങ്ങൾ അടിയന്തരമായി വരുത്താൻ സി-ഡിറ്റിനും ദുരന്ത നിവാരണ വകുപ്പ് നിർദേശം നൽകി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix