കൊച്ചി: ആലുവയിൽ 25 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കിഴക്കമ്പലം പഴങ്ങനാട് വാടകവീട്ടിൽ താമസിക്കുന്ന വട്ടേക്കുന്നം മുട്ടാർ കൊല്ലംപറമ്പിൽ മുഹമ്മദ് ആസാദ് (45) ആണ് ആലുവ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ മേയ് 19ന് തോട്ടയ്ക്കാട്ടുകരയിൽ 25 കിലോ കഞ്ചാവുമായി മൂന്ന് പശ്ചിമ ബംഗാൾ സ്വദേശികളെയും നൊച്ചിമ സ്വദേശിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം അങ്കമാലിയിലെത്തിച്ച കഞ്ചാവ് ഓട്ടോറിക്ഷയിൽ പെരുമ്പാവൂർ, എറണാകുളം ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. നാല് പേരെയും അറസ്റ്റ് ചെയ്തതിനൊപ്പം ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിരുന്നു.
പൊലീസ് പരിശോധനയുണ്ടോ എന്ന് അറിയാൻ പ്രതികൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയ്ക്ക് മുന്നിൽ പൈലറ്റ് വാഹനം പോയിരുന്നതായും കഞ്ചാവ് വാങ്ങുന്നതിനായി പണം അയച്ചുനൽകിയത് മുഹമ്മദ് ആസാദാണെന്നും പൊലീസ് പറഞ്ഞു.
ആസാദും നേരത്തെ അറസ്റ്റിലായ നൊച്ചിമ സ്വദേശിയും ചേർന്ന് ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് ഒഡീഷയിൽ നിന്ന് കഞ്ചാവ് എത്തിച്ച് പെരുമ്പാവൂർ, എറണാകുളം മേഖലകളിൽ വിൽപ്പന നടത്തിയിരുന്നതായും പൊലീസ് അറിയിച്ചു.
ആലുവ സിഐ പി.എം. ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ക്രൈം സ്ക്വാഡ് അംഗങ്ങളായ മാഹിൻഷാ അബൂബക്കർ, കെ.എം. മനോജ്, മുഹമ്മദ് ഷാഹിൻ, എഎസ്ഐ നിയാസ് എന്ന














