Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ ഹർജി; നിയമവശങ്ങൾ പരിശോധിച്ച് കേന്ദ്രം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഹർജിയിൽ ഉയരുന്ന നിയമ വിഷയങ്ങൾ കേന്ദ്ര സർക്കാർ വിലയിരുത്തി. ഹർജി സുപ്രീം കോടതി അടുത്ത ആഴ്ച പരിഗണിച്ചേക്കും. ഇതിനിടെ ഗ്യാനേഷ് കുമാർ മുതിർന്ന അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി.

എഫ്ഐആറിലെ എല്ലാ ഉത്തരവുകളും ഏകകണ്ഠമായാണ് എടുത്തതെന്ന നിലപാട് കോടതിയെ അറിയിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഒരു ഉത്തരവിലും ഭിന്നത ഉണ്ടായിട്ടില്ലെന്ന് കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കി.

അതേസമയം, എസ്ഐആർ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകണമെന്ന മൂന്ന് എൻഡിഎ സഖ്യകക്ഷികളുടെ നിലപാടിനോട് ജെഡിയു യോജിച്ചില്ല. എസ്ഐആറിൽ പ്രശ്നമുണ്ടായിരുന്നെങ്കിൽ അത് നിയമപരമായി തടയാൻ എന്തുകൊണ്ട് കഴിഞ്ഞില്ലെന്നാണ് ജെഡിയുവിന്റെ ചോദ്യം.

ഇതിനിടെ, ഇന്ത്യ സഖ്യത്തിന് പുറത്തുള്ള പാർട്ടികളെ കൂടി ഉൾപ്പെടുത്തി യോഗം വിളിക്കാനാണ് സിപിഎമ്മിന്റെ നീക്കം. ഇതിന്റെ ഭാഗമായി മമതാ ബാനർജിയുമായി എം.എ. ബേബി സംസാരിച്ചു. എഎപി, ബിആർഎസ്, സിജെപി തുടങ്ങിയ പാർട്ടികൾക്കും ബേബി കത്തയച്ചു.

തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഇന്ത്യ സഖ്യ യോഗം ചേരണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് മമതാ ബാനർജി ആവശ്യപ്പെട്ടു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix