Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഗ്യാനേഷ് കുമാറിനെതിരായ സിജെപി സമരത്തിന് പൂർണ പിന്തുണ; നേരിട്ട് പങ്കെടുക്കില്ലെന്ന് സോനം വാങ്ചുക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സിജെപിയുടെ പ്രതിഷേധത്തിന് പൂർണ പിന്തുണയുണ്ടെന്ന് സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്. എന്നാൽ നിലവിലെ പ്രതിഷേധത്തിന്റെ ഭാഗമാകാൻ തനിക്ക് പദ്ധതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ വിഷയങ്ങളിലും നേരിട്ട് സമരത്തിനിറങ്ങാൻ സാധിച്ചേക്കില്ലെന്നും ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധം മുന്നോട്ടുകൊണ്ടുപോകാൻ സിജെപിക്ക് ശേഷിയുണ്ടെന്നും വാങ്ചുക് പറഞ്ഞു.

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഒക്ടോബർ രണ്ടിന് മുംബൈയിൽ നിന്ന് രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കുമെന്ന് സിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ രണ്ടിന് ആരംഭിക്കുന്ന പ്രതിഷേധം രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് സിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു.

ആരുടെയും പിന്തുണയില്ലാത്തവരുടെ സമരങ്ങൾക്കാണ് താൻ കൂടുതൽ പ്രാധാന്യം നൽകാൻ ആഗ്രഹിക്കുന്നതെന്ന് സോനം വാങ്ചുക് പറഞ്ഞു. അതുകൊണ്ടാണ് നിലവിൽ സിജെപിയുടെ പ്രതിഷേധത്തിൽ നേരിട്ട് പങ്കെടുക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള സിജെപി സമരത്തിൽ സോനം വാങ്ചുക് പങ്കെടുത്തിരുന്നു. 26 ദിവസത്തെ നിരാഹാര സമരത്തിന് പിന്നാലെ ആരോഗ്യനില മോശമായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.

അതേസമയം, സിജെപിയുടെ ഒക്ടോബർ രണ്ടിലെ പ്രതിഷേധത്തിന് ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ പ്രതിപക്ഷ പാർട്ടികൾ സിജെപിയുടെ സമരത്തിൽ നേരിട്ട് പങ്കെടുക്കുന്നതിൽ ഭിന്നാഭിപ്രായം നിലനിൽക്കുന്നുണ്ട്. മഹാരാഷ്ട്ര നവനിർമാൺ സേന അധ്യക്ഷൻ രാജ് താക്കറെയും ശിവസേന (യുബിടി)യും ചേർന്ന് ഒക്ടോബർ നാലിന് മുംബൈയിൽ പ്രത്യേക പ്രതിഷേധം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കോൺഗ്രസും സിജെപി സമരത്തിൽ ചേരാതെ സ്വന്തം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷനിലെ ആഭ്യന്തര ഭിന്നതകളും പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ നടപടിയുമായി ബന്ധപ്പെട്ട വിവാദങ്ങളുമാണ് സിജെപിയുടെ പ്രതിഷേധത്തിന് പിന്നിൽ. തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും വിവിധ തീരുമാനങ്ങളിൽ വിയോജിപ്പ് രേഖപ്പെടുത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് വിവാദം ശക്തമായത്. എന്നാൽ കമ്മീഷൻ തീരുമാനങ്ങൾ നിയമപരമായ അധികാരത്തോടെയും നടപടിക്രമങ്ങൾ പാലിച്ചുമാണ് എടുത്തതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix