Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കുവൈത്തിൽ നായ്ക്കളുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുവൈത്ത് സിറ്റി: കുവൈത്തിൽ നായ്ക്കളുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. പരിക്കേറ്റവരുടെ ആരോഗ്യനില കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് ആശുപത്രിയിലെത്തി നേരിട്ട് അന്വേഷിച്ചു.

പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസിലെ ജീവനക്കാരനാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റത്. അതോറിറ്റിയുടെ പരിസരത്ത് ജോലി ചെയ്യുന്നതിനിടെ നിരവധി നായ്ക്കൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിക്കേറ്റ ജീവനക്കാരനെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിയ ആഭ്യന്തര മന്ത്രി ചികിത്സയുടെ പുരോഗതിയും ആരോഗ്യനിലയും വിലയിരുത്തി.

സ്വന്തം വീട്ടിലേക്ക് പ്രവേശിക്കുന്നതിനിടെ നായയുടെ ആക്രമണത്തിൽ പരിക്കേറ്റ കുവൈത്ത് സ്വദേശിനിയുടെ ആരോഗ്യനിലയും മന്ത്രി അന്വേഷിച്ചു. ഇവരെ അമീരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തിൽ നടത്തിയ അന്വേഷണത്തിൽ സ്ത്രീയെ ആക്രമിച്ച നായ ഒരാളുടെ ഉടമസ്ഥതയിലുള്ളതാണെന്ന് കണ്ടെത്തി. നായയെ നിയന്ത്രിക്കുന്നതിൽ അശ്രദ്ധ കാണിച്ചതിനും മറ്റൊരാൾക്ക് പരിക്കേൽക്കാൻ ഇടയാക്കിയതിനും ഉടമയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

തെരുവുനായ്ക്കൾ കൂട്ടമായി കാണപ്പെടുകയോ പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന സാഹചര്യം ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ കൃത്യമായ സ്ഥലവിവരങ്ങൾ സഹിതം അടിയന്തര നമ്പറായ 112ൽ അറിയിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix