Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വീട്ടുപകരണങ്ങളുടെ വില ഒക്ടോബർ ഒന്നിന് ശേഷം വർധിപ്പിച്ചേക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഉത്സവ സീസൺ ആരംഭിക്കാനിരിക്കെ ഉപഭോക്താക്കൾക്ക് തിരിച്ചടിയായി ഗൃഹോപകരണങ്ങളുടെയും ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെയും വില വർധിക്കാൻ സാധ്യത. എയർ കണ്ടീഷണർ, എൽഇഡി ടിവി, വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വില ഒക്ടോബർ ഒന്നിന് ശേഷം ഉയരുമെന്നാണ് റിപ്പോർട്ടുകൾ.

അസംസ്കൃത വസ്തുക്കളുടെയും ലോഹങ്ങളുടെയും വിലയിലുണ്ടായ വർധനയാണ് വില കൂട്ടാൻ കമ്പനികളെ പ്രേരിപ്പിക്കുന്നത്. കോപ്പർ, അലുമിനിയം, സ്റ്റീൽ, ക്രൂഡ് ഓയിൽ അനുബന്ധ ഉൽപ്പന്നങ്ങൾ എന്നിവയുടെ വില വർധിച്ചതിന് പുറമെ ചരക്കുകൂലി ഉയർന്നതും ഉൽപ്പാദനച്ചെലവ് വർധിപ്പിച്ചിട്ടുണ്ട്.

എയർ കണ്ടീഷണറുകളുടെ വിലയിൽ അഞ്ച് മുതൽ എട്ട് ശതമാനം വരെയും റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, എൽഇഡി ടിവി എന്നിവയുടെ വിലയിൽ മൂന്ന് മുതൽ നാല് ശതമാനം വരെയും വർധനയുണ്ടാകുമെന്നാണ് സൂചന. വിവിധ ഉൽപ്പന്ന വിഭാഗങ്ങളിലായി നാല് മുതൽ പത്ത് ശതമാനം വരെ വില വർധിപ്പിക്കാനുള്ള നീക്കത്തിലാണ് ചില പ്രമുഖ കമ്പനികൾ.

ബ്ലൂ സ്റ്റാറിന്റെയും എൽജിയുടെയും ചില എസി മോഡലുകൾക്ക് ഇതിനകം വില വർധിപ്പിച്ചിട്ടുണ്ട്. പാനസോണിക് നിലവിലെ വിപണി സാഹചര്യം വിലയിരുത്തുകയാണ്. ടിവികളുടെ കാര്യത്തിൽ ചെറിയ സ്ക്രീൻ മോഡലുകൾക്ക് 20 ശതമാനം വരെയും വലിയ സ്ക്രീൻ മോഡലുകൾക്ക് 10 ശതമാനം വരെയും വില വർധനയുണ്ടാകാനുള്ള സാധ്യതയും റിപ്പോർട്ടുകളിലുണ്ട്.

ഉത്സവ സീസണിൽ ഉപഭോക്താക്കൾ വലിയ ഓഫറുകളും ഡിസ്കൗണ്ടുകളും പ്രതീക്ഷിക്കുന്നതിനിടെയാണ് വില വർധന. ഇത് വിൽപ്പനയെ ബാധിക്കുമെന്ന ആശങ്ക കമ്പനികൾക്കുണ്ട്. അതേസമയം, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പഴയ വിലയ്ക്ക് വാങ്ങി സൂക്ഷിച്ച സ്റ്റോക്ക് ഉപയോഗിച്ച് ദീപാവലി വരെയുള്ള വിൽപ്പനയിൽ വില വർധനയുടെ ആഘാതം കുറയ്ക്കാനാകുമെന്നാണ് ചില കമ്പനികളുടെ പ്രതീക്ഷ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix